HOME
DETAILS
MAL
സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്
backup
March 07 2018 | 07:03 AM
കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗത സൗകര്യം വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള ലൈറ്റ് മെട്രോ പദ്ധതിയെ നിരുത്സാഹപെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍ പറഞ്ഞു.
പുതുക്കിയ ഡി.പി.ആര് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുവാനോ ആവശ്യമായ നടപടി ക്രമങ്ങളില്‍ ഇടപെടാനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തതിനാല്‍ ഡി.എം.ആര്.സി ഈ രംഗത്ത് നിന്ന് പിന്മാറാന് നിര്ബദ്ധിതരായിരിക്കുന്നു.
ഇതോടെ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന സ്വപ്ന പദ്ധതിയായ ലൈറ്റ് മെട്രോ ഫലത്തില്‍ സ്തംഭനാവസ്ഥ നേരിടുകയാണ്. കേരള സര്‍ക്കാറിന്റെ ഈ നിഷ്ക്രിയ മനോഭാവത്തിനെതിരേ പ്രതികരിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീപാര്‍ട്ടികളും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."