വൈദ്യുതി സുരക്ഷാവിളംബര ജാഥ നടത്തി
കല്‍പ്പറ്റ: വൈദ്യുതി സുരക്ഷാവിളംബര ജാഥ നടത്തി. വൈദ്യുതി അമൂല്യമാണ് അത് അപായവുമാണ് എന്ന മുദ്രാവാക്യത്തില്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ സ്വന്തമായി ചെയ്യാതിരിക്കുക, എല്ലാ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും അംഗീകാരമുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സിനെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ലൈസന്‍സ് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി വൈദ്യുതി സുരക്ഷാ വിളംബര ജാഥ നടത്തിയത്.
മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥ കല്‍പ്പറ്റയില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായി. ജംഹര്‍, കെ.കെ സുനില്‍, കെ.കെ രാജേന്ദ്രന്, എസ് മണി, സാലി റാട്ടക്കൊല്ലി, ബിജു ശിവരാമന്, ഇര്‍ഷാദ് നായ്ക്കട്ടി, മേബിള്‍ എബ്രഹാം, പൈലികുഞ്ഞ് മോളേത്ത്, ഷാന്റി ചേനപ്പാടി, സുജിത്ത് സൂര്യനാഥന്‍, ജാഥാ ക്യാപ്റ്റന്‍ പി.എന്‍ ശിവന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."