ജില്ലയില്‍ രണ്ട് റോഡുകള്‍ക്ക് ടെന്‍ഡര്‍ നടപടിയായി
കണ്ണൂര്‍: കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം ജില്ലയില്‍ രണ്ട് റോഡുകള്‍ക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി പി.കെ ശ്രീമതി എം.പി പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നായാട്ടുപാറ 18.5 കിലോമീറ്റര്‍ റോഡിന് 26.8 കോടി രൂപയും ഒടുവളളിത്തട്ട്-നടുവില്‍-കുടിയാന്‍മല 18 കി.മീ റോഡിന് 27 കോടി രൂപയുമാണ് പ്രവൃത്തിയുടെ അടങ്കല്‍. 2016-17 വര്‍ഷം സംസ്ഥാനത്ത് കൂടുതല്‍ തുക റോഡ് വികസനത്തിനു അനുവദിച്ചിട്ടുണ്ട്. കേടുവന്ന പാലങ്ങള്‍ നന്നാക്കല്‍, പുതിയ പാലങ്ങള്‍ നിര്‍മിക്കല്‍, റോഡ് വീതി കൂട്ടല്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ പദ്ധതികള്‍ ഉണ്ടാക്കണമെന്ന് എം.പി നിര്‍ദേശിച്ചു.
താഴെ ചൊവ്വയില്‍ നിലവിലുളള പാലത്തിനുസമാന്തരമായി മറ്റൊരു പാലം നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നാലുവരി പാതക്കായി തലശ്ശേരി-മാഹി ബൈ പാസിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ഭൂമിയുടെ വില നല്‍കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കാല്‍ടെക്‌സ് സര്‍ക്കിളിന്റെ ചുറ്റുമതില്‍ പ്ലാസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പി.എം.ജി.എസ്.വൈ പദ്ധതിയില്‍പ്പെട്ട 127 റോഡുകളില്‍ 117 എണ്ണം പൂര്‍ത്തീകരിച്ചതായും ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2016-17 വര്‍ഷത്തെ പി.എം.ജി.എസ്.വൈ പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ എം.പി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."