സ്കൂളുകള്‍ അടച്ചു പൂട്ടല്‍: അസ്മി സെക്രട്ടേറിയറ്റ് ധര്‍ണ 14ന്
തേഞ്ഞിപ്പലം: അംഗീകാരത്തിന്റെ പ്രശ്നം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി(അസ്മി)ന്റെ ആഭിമുഖ്യത്തില്‍ 14ന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുന്നു. രാവിലെ 9 മണിക്ക് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനം ആരംഭിക്കും. ധര്‍ണ 10 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതില് അണ് എയ്ഡഡ് സ്കൂളുകള്‍ നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ട്. അവ അടച്ചു പൂട്ടുന്നതിന് പകരം സംരക്ഷിക്കേണ്ട ബാധ്യത സര്ക്കാറിനുണ്ടെന്നുമിരിക്കെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നിലപാടിനെതിരേ വിവിധ പ്രക്ഷോഭ പരിപാടികള്‍ വരും ദിവസങ്ങളില്‍ അസ്മിയുടെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരള വിദ്യാഭ്യാസ നിയമം (കെ.ഇ.ആര്)നിര്‍ദേശിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവയാണ് ഇവയിലധികവും. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കൂളുകള്‍ക്ക് അടച്ചുപൂട്ടാനുള്ള കത്ത് നല്‍കിയിരിക്കുകയാണെന്നും അസ്മി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."