HOME
DETAILS
MAL
മോദിയെ ബഹുമാനിക്കാത്തതിന് ജവാന്റെ ശമ്പളം കുറച്ച നടപടി റദ്ദാക്കി
backup
March 07 2018 | 21:03 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുമാനിച്ചില്ലെന്നാരോപിച്ച് ബി.എസ്.എഫ് ജവാന്റെ ഒരാഴ്ചത്തെ ശമ്പളം കുറച്ച നടപടി റദ്ദാക്കി. പ്രധാനമന്ത്രി ഇടപെട്ടാണ് തടഞ്ഞുവച്ച ശമ്പളം തിരികെ നല്‍കിയത്.
ദിനംപ്രതിയുള്ള പരിശീലനത്തിനിടയില്‍ പ്രദാനമന്ത്രിയുടെ പേരിനുമുന്പില് ശ്രീ എന്ന് ഉപയോഗിക്കാത്തതിനാണ് ബി.എസ്.എഫ് ജവാന് സഞ്ജീവ് കുമാറിന്റെ ഒരാഴ്ചത്തെ ശമ്പളം വെട്ടിക്കുറച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ പ്രധാനമന്ത്രിതന്നെ ഇടപെട്ടതോടെ ഉത്തരവ് ബി.എസ്.എഫ് അടിയന്തരമായി റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ മാസം 21ന് ബംഗാളിലെ ബി.എസ്.എഫ് 15-ാം ബറ്റാലിയന് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ദൈനംദിന പരിശീലന പരിപാടിക്കിടയിലാണ് സംഭവമുണ്ടായത്. റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടയില്‍ മോദി പ്രോഗ്രാം എന്നുള്ള പ്രയോഗമാണ് വിനയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."