HOME
DETAILS
MAL
കൊച്ചിയില്‍ പാവ നിര്‍മാണ യൂണിറ്റില്‍ തീപിടുത്തം
backup
March 09 2018 | 04:03 AM
കൊച്ചി: ഏലൂര്‍ എടയാറില്‍ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പാവ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീ പിടിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് തീ പടരുന്നത് ആദ്യം കണ്ടത്.
ഏലൂരിലെ പ്രത്യേക വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് തന്നെ മറ്റ് നിരവധി ഫാക്ടറികളുണ്ട്. അവിടേക്ക് തീ പടരാതെ നോക്കിയത് വന്‍ ദുരന്തം ഒഴിവായി. പാവ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചില സാമഗ്രഹികള്‍ ഫാക്ടറിക്ക് അകത്തു നിന്നും പെട്ടെന്ന് മാറ്റാന്‍ കഴിഞ്ഞതും ദുരന്തത്തിന്റെ തീവ്രത കുറച്ചു. ഫാക്ടറിക്കകത്തുണ്ടായിരുന്ന അഞ്ച് സിലിണ്ടറുകള്‍ സമയോജിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍, ഫാക്ടറിയില്‍ പുക നിറഞ്ഞ് നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."