പള്ളിയില്‍ പോകുന്നവരുടെ വാഹനങ്ങള്‍ പൊലിസ് തടഞ്ഞുനിര്‍ത്തുന്നതായി പരാതി
കരുനാഗപ്പള്ളി : ദേശിയപാതയോരത്ത് ഇരുദിശകളിലും നിന്നും വരുന്ന വാഹനങ്ങള്‍ ഒരേ സമയം കൈ കാണിച്ച് നിര്‍ത്തിച്ച് പള്ളിയിലേക്ക് പോകുന്ന വിശ്വാസികളെ വാഹന പരിശോധനയുടെ മറവില്‍ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി.
എല്ലാം വെള്ളിയാഴ്ച ദിവസങ്ങളിലും 12 നും ഒന്നിനും ഇടയില്‍ പുത്തന്‍തെരുവ് ജങ്ഷനും പുതിയകാവിനും ഇടയില്‍ ഹൈവേ പൊലിസിന്റെ വാഹന പരിശേധനകാരണം പള്ളിയിലേക്ക് ജുമാ നിസ്‌ക്കാരം നിര്‍വഹിക്കാന്‍ വരുന്ന വിശ്വസികളെ മാത്രം തിരഞ്ഞ് പിടിച്ച് മണിക്കൂറോളം റോഡില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് പതിവാകുകയാണ് തുടര്‍ച്ചയായി ഹൈവേ പൊലിസിന്റെ ഇത്തരത്തില്‍ ഉള്ള വാഹന പരിശോധന പൊതു ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും. ഇത്തരത്തില്‍ പള്ളിയിലേക്ക് പോകുന്നവരെ മാത്രം തിരഞ്ഞ് പിടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നടപടിയ്ക്ക് എതിരേ ഉന്നതങ്ങളില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേശീയപാതയില്‍ നിന്നും ഒന്നര മീറ്റര്‍ തള്ളി തിരക്ക് ഇല്ലാത്ത മേഖലകളില്‍ വാഹന ഒതുക്കി നിര്‍ത്തി വേണം വാഹനം പരിശോധിക്കാന്‍ ഈ നിയമ വ്യവസ്ഥകള്‍ ഉള്‍പ്പെടെ അവഗണിച്ചാണ് പൊലിസിന്റെ പരിശോധനയെന്നും നാട്ടുക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."