ജില്ലയില്‍ വനിതാദിനം ആഘോഷിച്ചു
ആലപ്പുഴ: വനിത ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെയും സെന്റ് ജോസഫ്‌സ് കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ യൂത്ത് കണ്‍വന്‍ഷനും വനിതാദിനവും ആഘോഷിച്ചു.
സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീന ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് നിമ്മി അലക്‌സാണ്ടര്‍ അധ്യക്ഷയായി. ജില്ല മാസ് മീഡിയ ഓഫിസര്‍ ജി.ശ്രീകല, നാഷനല്‍ യൂത്ത് വൊളണ്ടിയര്‍ ബിനിഡിക്‌സണ്‍, ഡോ. മേരിക്കുട്ടി എബ്രഹാം, ഡോ. സന്ധ്യ പി.പൈ, ഡോ. സുശീല കുരുവിള, വിദ്യാര്‍ഥി പ്രതിനിധി സ്‌നേഹ ആര്‍.വി നായര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥിസംഘത്തിന്റെ നാടന്‍ പാട്ടും അരങ്ങേറി. അശ്വതി കമല്‍ നന്ദി പറഞ്ഞു.
വനിതാ ദിനത്തോടനുബന്ധിച്ച് പുന്നപ്ര തെക്ക് പഞ്ചായത്ത് സി.ഡി.എസ്സിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ പുന്നപ്ര ചന്തയ്ക്ക് സമീപം പെണ്‍തെരുവ് എന്ന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു അധ്യക്ഷയായി. വാര്‍ഡംഗം ഫൗസിയ നിസാര്‍ സന്ദേശം നല്‍കി. തുടര്‍ന്ന് സംഘടിപ്പിച്ച കിഡ്‌നി വാക്ക് മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ സൈറ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
അരൂര്‍: എഴുപുന്ന പഞ്ചായത്ത് കുടുംബശ്രീ വനിതാ ദിനം ആഘോഷിച്ചു.
ആയിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. യാത്രകളില്‍ ഒരു വിസില്‍ കരുതുക സുരക്ഷിതയല്ലാതാവുന്ന നിമിഷം വിസില്‍ മുഴക്കുകയും അതു കേട്ടാല്‍ നീതിബോധമുള്ള സമൂഹം അവളുടെ രക്ഷയ്‌ക്കെത്തുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജിമജു പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ജോണപ്പന്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ രാജീവന്‍, ബിന്ദു ഷാജി, ഷാബുരാജ് സംസാരിച്ചു.
തുറവൂര്‍: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റി അന്തര്‍ദേശിയ വനിതാ ദിനാഘോഷം നടത്തി.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജലജ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിഭാഗം കണ്‍വീനര്‍ ബി.ശോഭ അധ്യക്ഷയായി. എ. പഴനിയമ്മ, സി.ജി. ബേബി, പി. കനക, കെ. ലീല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."