HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
March 09 2018 | 23:03 PM
ചാരുംമൂട്: നൂറനാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 35 വര്‍ഷം മുന്‍പ് ഇട്ട പൈപ്പുകള്‍ പഴകി ദ്രവിച്ചതിനാല്‍ പുതിയ പൈപ്പുകള്‍ ഇടുകയും, വിതരണം ചെയ്യുന്ന പമ്പിങിനുള്ള മോട്ടോറിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് വേണ്ടി വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് യാതൊരു പരിഹാരവും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ(എം) നൂറനാട് പഞ്ചായത്ത് കമ്മറ്റിയുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മാവേലിക്കര വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സി.പി.ഐ(എം) ചാരുംമൂട് ഏരീയ സെക്രട്ടറി കെ. മനോഹരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശോകന് നായര്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ജി. പുരുഷോത്തമന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."