റോഡുകളുടെ നവീകരണത്തിന് 34 ലക്ഷം രൂപയുടെ ഭരണാനുമതി: പി.സി. ജോര്‍ജ്ജ്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 34 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍വഹിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.
അനുമതി ലഭിച്ച റോഡുകളുടെ പേരും തുകയും ചുവടെ ചേര്‍ക്കുന്നു.
1. തടത്തില്‍പ്പടി - പെരിഞ്ഞാട്ടുപടി റോഡ് (മുണ്ടക്കയം) - 5 ലക്ഷം
2. കണ്ണിമല - പള്ളിപ്പടി - മഞ്ഞളരുവി റോഡ് (മുണ്ടക്കയം) - 3 ലക്ഷം
3. ഇടത്തിനകംപടി - ഉറുമ്പിപ്പാലം റോഡ് (മുണ്ടക്കയം) - 5 ലക്ഷം
4. ചണ്ണപ്ലാവ് - ശ്രീഭദ്രകാളിക്ഷേത്രം റോഡ് (കോരുത്തോട്) - 5 ലക്ഷം
5. 26-ാം മൈല്‍ - സുരേഷ്പ്പടി റോഡ് (പാറത്തോട്) - 3 ലക്ഷം
6. കാളകെട്ടി - ചേറ്റുതോട് റോഡ് (തിടനാട്) - 5 ലക്ഷം
7. പിണ്ണാക്കനാട് - സി.എം.എസ്. കോളനി റോഡ് (തിടനാട്) - 3 ലക്ഷം
8. മന്നം - ചോലത്തടം റോഡ് (പൂഞ്ഞാര്‍ തെക്കേക്കര) - 5 ലക്ഷം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."