ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്
ഷൊര്‍ണൂര്‍: ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് തൊഴിലാളി - മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഇ.എസ്.ഐ കോര്‍പ്പറേഷന്റെ അറുപത്തിഅഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഷൊര്‍ണൂര്‍ ഇ.എസ്.ഐ കോര്പ്പറേഷന് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യങ്ങളുന്നയിച്ചത്. ഡിസ്പന്‍സറിയുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും തൊഴിലാളികളുന്നയിച്ചു. വ്യവസായ നഗരമായ ഷൊര്‍ണൂരില്‍ ഇ.എസ്.ഐ ആനുകൂല്യം പറ്റുന്നവര്‍ അയ്യായിരത്തിനുമുകളിലാണ്. ഒരു ഡോക്ടര്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും മറ്റൊരാവശ്യം. ഡിസ്പെന്സറിയലിപ്പോള് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവര്‍ത്തന സമയം. ഉച്ചക്ക് മൂന്ന് മണി മുതല്‍ അഞ്ചര വരെ പ്രവര്‍ത്തനം തുടങ്ങിയാല്‍ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകും. വര്‍ഷങ്ങളോളം വാടക കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. വാടകയിനത്തില്‍ ഭീമമായ സംഖ്യ കോര്പ്പറേഷന് നഷ്ടപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ സ്വന്തമായി സ്ഥലം വാങ്ങണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."