HOME
DETAILS

കരിപ്പൂരില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേരില്‍ നിന്ന് 30.29 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

  
backup
March 11 2018 | 03:03 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തിയ ഒരുസ്്ത്രീ ഉള്‍പ്പടെ നാലു യാത്രക്കാരില്‍ നിന്ന് 1.005 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബൈ,മസ്‌കത്ത്,അബൂദബി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ മസ്‌കത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അക്ബര്‍ അലി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ വിമാനത്തിലെത്തിയ കാസര്‍കോട് പെരുമ്പള സ്വദേശി പ്രഭാകരന്‍ എന്നിവര്‍ രാസ സംയുക്തത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവച്ചാണ് കടത്താന്‍ ശ്രമിച്ചത്. പ്രഭാകരനില്‍ നിന്ന് ലഭിച്ച 426 ഗ്രാം സംയുക്തത്തില്‍ നിന്ന് 254.77 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് 7,68,132 രൂപ വിലവരും.അക്ബറലിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച 761 ഗ്രാം സംയുക്തത്തില്‍ നിന്ന് 298.3 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 8,99,525 രൂപ വിലവരും.
അബൂദാബിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി ജാബിര്‍, മലപ്പുറം സ്വദേശിനി മുര്‍ഷിദ എന്നിവരില്‍ നിന്ന് ആഭരണ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്. ജാബിര്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 100 ഗ്രാം വരുന്ന സ്വര്‍ണ മാലക്ക് ഇന്ത്യന്‍ വിപണിയില്‍ 3,01,500 രൂപയും മുര്‍ഷിദയുടെ കൈവശമുണ്ടായിരുന്ന 325 ഗ്രാം വരുന്ന വളകള്‍ക്കും മാലകള്‍ക്കും കൂടി 10,61280 രൂപ വിലയും ലഭിക്കും.
രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ കാര്യത്തിൽ ബുംറയെ വെല്ലാൻ ആരുമില്ല; എതിരാളികളുടെ തട്ടകത്തിലും ഒന്നാമത് 

Cricket
  •  21 days ago
No Image

പൂച്ചയെകണ്ട് ബസ് ബ്രേക്കിട്ടു; ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അച്ഛനെ കൊന്നു; മകന്‍ അറസ്റ്റില്‍

National
  •  21 days ago
No Image

കീപ്പിങ്ങിൽ മിന്നലായി പന്ത്; അടിച്ചുകയറിയത് ധോണി ഒന്നാമനായ ലിസ്റ്റിലേക്ക് 

Cricket
  •  21 days ago
No Image

ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി മൂന്നാമനായി ലിയോൺ; ഒന്നാമതെത്താൻ ഇനിയും മുന്നേറണം

Cricket
  •  21 days ago
No Image

ഇനി ബിഹാറില്‍;  ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും, പുതിയ ഗവര്‍ണര്‍ വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും

Kerala
  •  21 days ago
No Image

യാത്രക്കാരില്ല: പത്ത് ശബരിമല ട്രെയിൻ സര്‍വിസുകള്‍ റദ്ദാക്കി

Kerala
  •  21 days ago
No Image

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, രണ്ട് പേരെ രക്ഷപ്പെടുത്തി

International
  •  21 days ago
No Image

അഫ്ഗാനിലെ രണ്ടാമൻ; ഇരട്ട സെഞ്ച്വറിയിൽ തിളങ്ങി റഹ്മത്ത് ഷാ

Cricket
  •  21 days ago
No Image

സ്വർണത്തിന് ഇനി ഇ-വേ ബിൽ - പരിധി പത്തുലക്ഷം; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

Kerala
  •  21 days ago