HOME
DETAILS
MAL
രാജ്യസഭാ തെരഞ്ഞെടുപ്പ്: നിലപാട് സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷമെന്ന് കെ.എം മാണി
backup
March 11 2018 | 03:03 AM
കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിലെയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെയും പാര്‍ട്ടി നിലപാടുകള്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയും വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയും വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി വോട്ടുകള്‍ ചെങ്ങന്നൂരില്‍ നിര്‍ണായകമാണ്. എന്തുനിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുമെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. ഈമാസം 18ന് സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ട്. അതിന് ശേഷം തീരുമാനമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ സീറ്റ്, ചെങ്ങന്നൂര്‍ വിഷയങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.എം മാണിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."