മോശം പെരുമാറ്റവുമായി വീണ്ടും റബാഡ; ഇത്തവണ വിലക്കിന് സാധ്യത
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡക്ക് വിലക്ക് വന്നേക്കും. ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ നടന്ന സംഭവത്തെ തുടര്‍ന്നാണ് റബാഡക്ക് വിലക്ക് വന്നേക്കുക.
ആസ്ത്രേലിയന്‍ ക്യാപ്റ്റനെ പുറത്താക്കിയതിന് ശേഷം ആവേശത്തോടെ പ്രതികരിക്കുകയും ഷോള്‍ഡര്‍ കൊണ്ട് തട്ടുകയും ചെയ്തതാണ് സംഭവം. ഇക്കാര്യത്തില്‍ മാച്ച് റഫറി ജെഫ് ക്രോയായിരിക്കും വിലക്കിന്റെ കാര്യം തീരുമാനിക്കുക. നിലവില്‍ അഞ്ച് ഡീമെറിറ്റുള്ള റബാഡക്ക് ഇന്നലത്തെ സംഭവം കാരണം മൂന്നോ നാലോ ഡീമെറിറ്റ് പോയിന്റ് കൂടി ലഭിച്ചേക്കാം. എട്ട് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കുകയാണെങ്കില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കാണ് ഐ. സി. സിയുടെ നിയമം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിക്വല്ലവുമായി കൊമ്പ് കോര്‍ത്തതാണ് ആദ്യത്തെ സംഭവം. പിന്നീട് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്കിനെ അസഭ്യം പറഞ്ഞ വകയിലും ഡീ മെറിറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ശിഖര്‍ ധവാനെ അസഭ്യം പറഞ്ഞതിനാണ് അഞ്ചാമത്തെ ഡീമെറിറ്റ് പോയിന്റ് നേടിയത്. അതേസമയം വിലക്ക് വന്നാല്‍ അപ്പീല്‍ പോകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു. മനപ്പൂര്‍വമല്ലാതെ സംഭവിച്ചതാണെന്നാണ് റബാഡയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."