എസ്.കെ.എസ്.എസ്.എഫ് പൈതൃക മുന്നേറ്റ യാത്ര: മേഖലാ സംഗമങ്ങള്‍ ഇന്നു മുതല്‍
കോഴിക്കോട്: 'ആദര്‍ശ വിശുദ്ധിയുടെ 100 വര്‍ഷം' സമസ്ത ആദര്‍ശ കാംപയിനിന്റെ ഭാഗമായി മെയ് ഏഴു മുതല്‍ 13 വരെ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന പൈതൃക മുന്നേറ്റ യാത്രയുടെ സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിനായി മേഖലാ കേന്ദ്രങ്ങളില്‍ സ്വാഗതസംഘ രൂപീകരണ സംഗമങ്ങള്‍ നടത്തും.
ഇന്നു വൈകിട്ട് ഏഴിന് എന്‍.ഐ.ടി മേഖല ചെറൂപ്പ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തിലും 13ന് രാത്രി എട്ടിന് നല്ലളം മേഖല റഹ്മാന്‍ ബസാറിലും 14ന് വൈകിട്ട് നാലിന് കൊയിലാണ്ടി മേഖല നന്തി ദാറുസ്സലാമിലും വൈകിട്ട് ഏഴിന് സിറ്റി മേഖല കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിലും 15ന് വൈകിട്ട് ഏഴിന് ഓമശ്ശേരി മേഖല ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയിലും 16ന് വൈകിട്ട് ഏഴിന് എലത്തൂര്‍ മേഖല അത്തോളി മുനീറുല്‍ ഇസ്‌ലാം മദ്‌റസയിലും പയ്യോളി മേഖല അയനിക്കാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലും താമരശ്ശേരി മേഖല പൂനൂര്‍ അവേലം മനാറുല്‍ ഹുദാ മദ്‌റസയിലും ഈങ്ങാപ്പുഴ മേഖല അടിവാരം നൂറുല്‍ ഹുദ മദ്‌റസയിലും 17ന് വൈകിട്ട് ഏഴിന് വാണിമേല്‍ മേഖല വാണിമേല്‍ സി.എച്ച് സൗധത്തിലും കൊടുവള്ളി മേഖല കൊടുവള്ളി ദാറുല്‍ അസ്ഹറിലും 18ന് വൈകിട്ട് 4.15ന് മുക്കം മേഖല മുക്കം ഇസ്‌ലാമിക് സെന്ററിലും നാദാപുരം മേഖല വൈകിട്ട് ഏഴിന് നാദാപുരം വിഖായ സെന്ററിലും 20ന് വൈകിട്ട് ഏഴിന് തിരുവള്ളൂര്‍ മേഖല തിരുവള്ളൂര്‍ മദ്‌റസയിലും എടച്ചേരി മേഖല പുതിയങ്ങാടി സിറാജുല്‍ ഹുദാ മദ്‌റസയിലും പന്തീരാങ്കാവ് മേഖല വൈകിട്ട് 7.30ന് പുത്തൂര്‍മഠം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലും 23ന് വൈകിട്ട് ഏഴിന് കുറ്റ്യാടി മേഖല കുറ്റ്യാടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലും സംഗമങ്ങള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."