മലപ്പുറം സ്വദേശിയില്‍ നിന്നും എ.ഡി.എം.എ പിടികൂടി കൂട്ടുപുഴയില്‍ മയക്കുമരുന്ന് വേട്ട
ശ്രീകണ്ഠപുരം: പൊതുമാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിപ്പുള്ള വര്‍ധിത വീര്യമേറിയ മയക്കുമരുന്നായ എ. ഡി. എം. എ പിടികൂടി.
കൂട്ടുപുഴ, പേരട്ടഭാഗങ്ങളില്‍ ഇന്നലെ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ നടത്തിയ വാഹനപരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് യിലായത്.പട്രോളിങിനിടെ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട മലപ്പുറം മണ്ണാര്‍ക്കാട്ടെ കാരക്കുറിശിവീട്ടില്‍ ഷാനവാസാ(24)ണ് പിടിയിലായത്. ഇയാളില്‍ നിന്നും 400ഗ്രാം എം.ഡി. എം. എ ഗുളികകളും 25ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഈ മയക്കുമരുന്ന് ഗുളികരൂപത്തിലുള്ളതാണ്. വിദേശമാര്‍ക്കറ്റില്‍ലക്ഷങ്ങള്‍ വിലമതിപ്പുള്ളതാണിത്.മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതാണ് ഈ വീര്യമേറിയ മയക്കുഗുളികകയുടെ പ്രത്യേകത. ജില്ലയില്‍ ആദ്യമായാണ് ഈ ഗുളിക പിടികൂടുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരുവഴിയാണ് ഷാനവാസ് ഇതുകടത്തിയതെന്നാണ് സൂചന. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ടി യേശുദാസന്‍ പി.ആര്‍ സജീവ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി.അഷറഫ് പി.വി.പ്രകാശന്‍ കെ.രമേശന്‍ അബ്ദുള്‍ ലത്തീഫ് ടി.ഒ.വിനോദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."