പക്ഷിഭൂപടം: വേനല്‍ക്കാല സര്‍വേ 13ന് അവസാനിക്കും ഫ
പൊന്നാനി: വിരുന്നെത്തുന്ന ദേശാടനപക്ഷികളുടെയും തദ്ദേശ പക്ഷികളുടെയും വിവര ശേഖരണത്തിന് ജില്ലയില്‍ പക്ഷിഭൂപടം ഒരുങ്ങുന്നു. പക്ഷിസ്‌നേഹികളായ 120 ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് പക്ഷിഭൂപടം തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി പുരോഗമിക്കുന്ന സര്‍വേ ഈ മാസം 13ന് പൂര്‍ത്തിയാകും. ഒരു പ്രദേശത്തെ പക്ഷികളുടെ എണ്ണം, വ്യാപനം എന്നിവയെക്കുറിച്ച് പഠനം നടത്തി ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന പ്രക്രിയയാണിത്. ദേശാടനപ്പക്ഷികള്‍ ഇല്ലാത്ത ജൂലായ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവിലും ജനുവരി 13 മുതല്‍ മാര്‍ച്ച് 13 വരെയുള്ള ദേശാടനപ്പക്ഷികള്‍ കൂടുതല്‍ കാണുന്ന കാലയളവിലുമാണ് പക്ഷിഭൂപടം തയാറാക്കുന്നത്. ജില്ലയില്‍ ഒന്നാംഘട്ടം കഴിഞ്ഞ ജൂലായ് - സെപ്തംബര്‍ കാലയളവില്‍ പൂര്‍ത്തിയാക്കി. ഇതിന്റെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.
പശ്ചിമ ഘട്ടത്തിലെ മഴക്കാടുകളിലും ശ്രീലങ്കയിലും കാണപ്പെടുന്ന കാട്ടുപക്ഷിയായ തീ കാക്കയെ ജില്ലയുടെ വിവിധയിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കരിമ്പരുന്ത്, നീലക്കണ്ണന്‍, പച്ചച്ചുണ്ടന്‍, തവിട്ടു തലയന്‍ കടല്‍കാക്ക, കഷണ്ടിക്കൊക്ക്, തീക്കാക്ക, ചെന്തലയന്‍ വേലിത്തത്ത എന്നിവയെയും ജില്ലയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് .മലപ്പുറം ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴുജില്ലകളിലാണ് പക്ഷിഭൂപടനിര്‍മാണം ഇപ്പോള്‍ നടക്കുന്നത്. ആദ്യമായി ഒരു സമ്പൂര്‍ണപക്ഷിഭൂപടം നിര്‍മിച്ച സംസ്ഥാനമെന്ന ഖ്യാതിനേടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പക്ഷി നിരീക്ഷകര്‍. ആലപ്പുഴയില്‍ തുടങ്ങി തൃശൂരും കടന്ന് മലപ്പുറത്തെത്തിയപ്പോഴെക്കും പക്ഷിഭൂപടനിര്‍മാണമെന്ന ശാസ്ത്രീയമായ പ്രക്രിയ ഏറെ ജനകീയമാക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇതിന്റെ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."