ശാപമോക്ഷം കാത്തു മുടിയാറായ മുടിച്ചിറ
പുല്ലൂര്‍ : 25 വര്‍ഷമായി മുരിയാട് 12,13,14 വാര്‍ഡുകളിലെ ജലക്ഷാമത്തിനു അറുതിയാകുന്ന പുല്ലൂര്‍ അമ്പലനടയിലെ മുടിച്ചിറ ശാപമോക്ഷം കാത്തു കഴിയുന്നു. ചെളിയും ചണ്ടിയും പുല്ലും വളര്‍ന്നു നീരൊഴുക്കു നിലച്ച നിലയിലാണിപ്പോള്‍ ഈ ജലാശയം.
ജനുവരി മാസത്തോടെ മുല്ലകാട്, അമ്പലനട പ്രദേശത്തേ ഏകദേശം എല്ലാ കിണറുകളും വറ്റി തുടങ്ങുന്ന പ്രദേശമാണിവിടെ. ആഴ്ച്ചയിലൊരിക്കല്‍ പൈപ്പിലൂടെ എത്തുന്ന കുടിവെള്ളമാണ് ഏക ആശ്രയം. ഒരു ഹെക്ടറോളം വരുന്ന മുടിച്ചിറ പാടത്തു ജലക്ഷാമം കാരണം കൃഷിയിറക്കിയിട്ടു 25 വര്‍ഷത്തോളമാകുന്നു. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കഴിഞ്ഞ തവണത്തെ പദ്ധതി പ്രകാരം അരികുകള്‍ കെട്ടി ചെളിയെടുത്തു കുളം നവീകരിക്കുന്നതടക്കം ഒരു കോടി 43 ലക്ഷം രൂപ മുടിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിക്കായി വകയിരുത്തി പഞ്ചായത്തിനോട് സ്ഥലം അളന്നു തിട്ടപ്പെട്ടുത്താന്‍ ആവശ്യപെട്ടിരിന്നു.
ഇതനുസരിച്ചു താലൂക്ക് സര്‍വ്വേയര്‍ അളക്കുകയും സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൈയേറ്റ ഭൂമിയടക്കം കണ്ടെത്തുകയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ കാരറുകാര്‍ ടെണ്ടര്‍ നല്‍കിയത് രണ്ടു കോടി രൂപയ്ക്കായതിനാല്‍ പദ്ധതി നടപ്പിലാകാതെ പോവുകയായിരുന്നു.
മണ്ണ്, ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുടിച്ചിറയിലെ ചേറു നീക്കം ചെയ്തു ആഴം വര്‍ദ്ദിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ സമീപത്തെ കൈയേറ്റക്കാരനെ ഒഴിപ്പിക്കേണ്ട ബാധ്യത പഞ്ചായത്തിനാണ്.
പഞ്ചായത്ത് കമ്മിറ്റിയില്‍ ഇതിനു തീരുമാനമായെങ്കില്ലും നടപടികള്‍ സ്വീകരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു കൂലിയായി റേഷന്‍ അരി നല്‍കിയാണു കുളം വൃത്തിയാക്കിയിട്ടുള്ളതെന്നു സമീപവാസികളായ വയോധികര്‍ പറയുന്നു. എത്രയും വേഗം കുളം നവീകരിച്ചു പ്രദേശത്തേ ജലക്ഷാമം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."