HOME
DETAILS

ഓഖി ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ വീണ്ടും ജാഗ്രതാ നിര്‍ദേശം തീരദേശവാസികള്‍ മുള്‍മുനയില്‍

  
backup
March 12 2018 | 08:03 AM

%e0%b4%93%e0%b4%96%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f


കോവളം: ഓഖി ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ വീണ്ടും എത്തിയ ജാഗ്രത നിര്‍ദ്ദേശം തീരദേശത്തെ വീണ്ടും മുല്‍ മുനയിലാക്കി.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ എത്തിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ തങ്ങല്‍ വള്ളങ്ങളില്‍ പോയ പലരും സന്ദേശം കിട്ടി മണിക്കുറുകള്‍ക്കകം കരക്കണഞ്ഞെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പേ മീന്‍ പിടിക്കാന്‍ പുറപ്പെട്ട ചിലര്‍ വിവരമൊന്നും അറിയാതെ ഇനിയും ഉള്‍ക്കടലില്‍ ഉണ്ടാകാമെന്നതാണ് തീരദേശത്തെ ആശങ്കയിലാക്കിയത്.
മാത്രമല്ല ഓഖി ദുരന്തത്തെതുടര്‍ന്ന് പട്ടിണിയിലും പരിവട്ടത്തിലുമായ കുറെപ്പേര്‍ മുന്നറിയിപ്പ് വകവെക്കാതെ മീന്‍ പിടിക്കാന്‍ ഇറങ്ങിയെന്ന വിവരവും ഉദ്വേഗത്തിനിടയാക്കി. െ
കാടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന വിവരമറിഞ്ഞതോടെ വിഴിഞ്ഞം തുറമുഖവുംകടപ്പുറവും ഇന്നലെ മുതല്‍ ശൂന്യമായ അവസ്ഥയിലായി.
ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മുന്നേറുന്നത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നിര്‍ദ്ദേശം നല്‍കിയത്.
ആദ്യം 36 മണിക്കുറിനുള്ളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സന്ദേശം കടലോര ജാഗ്രത സമിതി ഉള്‍പ്പെടെയുള്ളവരെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയാണ് അധികൃതര്‍ കൈമാറിയത്.
കിട്ടിയ സന്ദേശം അറിയിക്കാന്‍ തീരദേശത്തെ പൊലിസുകാരും മറ്റ് ഏജന്‍സികളും രാത്രിയില്‍ തന്നെ നെട്ടോട്ടമോടി.
പള്ളികളില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം മൈക്കില്‍ കൂടി വിളിച്ചുപറഞ്ഞതോടെ ജനം ഭീതിയിലായി.
ഇതിനിടയിലാണ് ബുധനാഴ്ച വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് ഇന്നലെ വീണ്ടുമെത്തിയത്.
തീരദേശ പൊലിസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും ബോട്ടുകള്‍ ഇന്നലെ രാവിലെ പട്രോളിങിനിറങ്ങിയെങ്കിലും ബോട്ടുകളുടെ പ്രവര്‍ത്തന ക്ഷമതക്കുറവ് കാരണം പെട്ടെന്ന് തന്നെ തീരത്തടുപ്പിച്ചു.ഓഖി കാറ്റിന്റെ ശക്തിയറിയാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. അന്ന്മണിക്കൂറുകളോളം പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ കുഴങ്ങിയ ജീവനക്കാര്‍ പഴഞ്ചന്‍ വാടക ബോട്ടില്‍ ആലപ്പുഴ വരെ അലഞ്ഞു.
ശക്തമായ തിരയില്‍ തകര്‍ന്ന് പോകാവുന്ന അവസ്ഥയിലുള്ള ഏക ബോട്ടില്‍ ഇനിയൊരു പരീക്ഷണത്തിനില്ലെന്ന് തീരദേശ പൊലിസും പറയുന്നു.
അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങേണ്ട തീരദേശ പൊലിസിന്റെ മൂന്ന് ബോട്ടുകളില്‍ രണ്ടെണ്ണവും മാസങ്ങളായി കട്ടപ്പുറത്താണെങ്കിലും ബന്ധപ്പെട്ടവര്‍ അറിഞ്ഞ ഭാവം കാണിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.
പിന്നെ ആകെയുള്ള ഒരു ബോട്ടില്‍ പട്രോളിങിന് പോയവരെ അടുത്ത കാലത്തായി രക്ഷിച്ച് കരയിലെത്തിക്കാന്‍ തീരസംരക്ഷണ സേനയുടെ സഹായം വേണ്ടിവന്നു.
മാത്രമല്ല വിഴിഞ്ഞത്തുള്ള തീരസംരക്ഷണസേനക്ക് ചലിക്കണമെങ്കില്‍ കൊച്ചിയില്‍ നിന്ന് ഉന്നതരുടെ നിര്‍ദ്ദേശവും വരണം.
ഓഖി ദുരന്ത ശേഷം മത്സ്യത്തൊഴിലാളികളുടെ രക്ഷക്കായി നല്‍കുമെന്ന് അറിയിച്ചിരുന്ന നാവിക്കിന്റെ വിതരണവും എങ്ങുമെത്തിയില്ല. നാവിക്കിന്റെ ആദ്യ പരീക്ഷണം തന്നെ പരാജയമെന്ന പ്രചരണം ഉപകരണത്തിന്റെ വിശ്വാസിയതക്കും കോട്ടം തട്ടിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago