നടിക്കെതിരായ അതിക്രമം: കേസില്‍ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. നടി അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഹരജിയില്‍ തീര്‍പ്പുണ്ടാവുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കേസിലെ വിചാരണ ബുധനാഴ്ച തന്നെ ആരംഭിക്കുമെന്ന് ഉറപ്പായി.
നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് പുറമേ പ്രോസിക്യൂഷന് സമര്‍പ്പിച്ച മറ്റു തെളിവുകളും രേഖകളും ലഭിക്കാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹരജി മാര്‍ച്ച് 21 ന് വീണ്ടും പരിഗണിക്കും.
നേരത്തേ, ദൃശ്യങ്ങള്‍ക്കായി ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പ്രതിക്ക് ദൃശ്യങ്ങള്‍ നല്കിയാല് നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."