HOME
DETAILS

മാതാപിതാക്കളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാദിയ

  
backup
March 12 2018 | 09:03 AM

kerala-12-03-18-hadiya-press-meet-calicut


കോഴിക്കോട്: മാതാപിതാക്കള്‍ എനിക്കും ഞാനവര്‍ക്കും ഒരുപാട് പ്രിയപ്പെട്ടവരാണെന്ന് ഹാദിയ. ഇപ്പോഴും അവരില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളോട് ഇങ്ങനെ പാടില്ല, ഞാന്‍ ചെയ്തത് മോശമായി, അവരെ കഷ്ടപ്പെടുത്തുന്നു എന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികള്‍ അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മാതാവ് വിഷം നല്‍കി എന്നതടക്കം തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. പുറത്തു പറയേണ്ടി വന്ന പല കാര്യങ്ങളിലും ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുകയാണെന്നും ഹാദിയ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാഹുല്‍ ഈശ്വറിനെതിരായ സത്യവാങ്മൂലം പിന്‍വലിച്ചുവെന്ന പ്രചാരണം തെറ്റാണ്. ഞാന്‍ നഷ്ടപരിഹാരം ചോദിച്ചത് മതാപിതാക്കളോടല്ല. മാതാപിതാക്കളെ ആരൊക്കെയോ ഉപയോഗപ്പെടുത്തുകയായിരുന്നു. നീതിപീഠമാണ് എന്നെ ഉപദ്രവിച്ചത്. ഹൈക്കോടതിയുടെ അന്തിമ വിധിയാണ് എന്നെ ആറ് മാസം തടങ്കലിലാക്കിയത്. അതിനാല്‍ സര്‍ക്കാരിനോടാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

മാതാപിതാക്കളെ ഒരു വികാരമെന്ന രീതിയില്‍ കോടതി ഉപയോഗപ്പെടുത്തുകയായിരുന്നു. ഒരാളെ എപ്പോഴും എങ്ങിനെയും ചിത്രീകരിക്കാമെന്ന സാഹചര്യമാണ് നിലിവിലുള്ളത്. എനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നു പോലും പറഞ്ഞു. സുപ്രിം കോടതി വിധി വന്ന ശേഷം മാതാപിതാക്കളെ വിളിച്ചിട്ടില്ല. അവര്‍ സമാധാനത്തിലെത്തട്ടെയെന്ന് കരുതി കാത്തിരിക്കുകയാണ്. അവര്‍ക്ക് സത്യം മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും.

വിവാഹം കഴിക്കാന്‍വേണ്ടിയായിരുന്നില്ല എന്റെ മതംമാറ്റം. എനിക്ക് ശരിയെന്ന് തോന്നുന്ന ഒരു വിശ്വാസത്തിലേക്ക് മാറുകയാണ് ചെയ്തത്. ആ വിശ്വാസം അനുസരിച്ച് ജീവിച്ചില്ലെങ്കിലും നമുക്ക് ശരിയെന്ന് തോന്നുന്നൊരു കാര്യം പ്രവര്‍ത്തിക്കാന്‍ പറ്റാതെവരുന്നതും നമുക്കെല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടല്ലേ. അത്തരമൊരു അവസ്ഥയിലാണ് ഞാന്‍ വിശ്വസിക്കുന്ന കാര്യം ശരിക്കും പുറംലോകത്തെ അറിയിക്കണം എന്ന് തീരുമാനിച്ചത്.

അതോടനുബന്ധിച്ച് ഞാന്‍ എന്റെ വസ്ത്രധാരണ രീതി പൂര്‍ണമായും മാറ്റി. അതോടെയാണ് ശരിക്കുമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എല്ലാവരും ചോദിക്കുന്നു. അതിന്റെ ആവശ്യമുണ്ടോയെന്ന്. ആവശ്യമില്ലേ? നമ്മള്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തൊരു രീതിയില്‍ നമുക്ക് ജീവിക്കാന്‍ പറ്റണ്ടേ. അല്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതം എങ്ങനെയാണ് പൂര്‍ണമാവുക. നിനക്കിങ്ങനെ ഡ്രസ് ചെയ്തൂടേ, ഇങ്ങനെ നടന്നൂടെ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. നമുക്ക് അതില്‍ അഭിപ്രായം പറയാമെന്നുണ്ടെങ്കിലും ശരിക്കും ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. അവരവരുടെ കാര്യം തീരുമാനിക്കുന്നത് അതാതു വ്യക്തികളല്ലേയെന്നും ഹാദിയ ചോദിച്ചു.

സിറിയയിലേക്ക് പോവുന്നുവെന്ന് പറയുന്ന ഓഡിയോ റിക്കോഡ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് എന്ത് പറയുന്നുവെന്നും ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ആ ഓഡിയോ ഹാജരാക്കാന്‍ ഹാദിയ ആവശ്യപ്പെട്ടു. തടഞ്ഞുവച്ച രണ്ട് സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയാണ് എനിക്കിത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നത്. ഒന്നാമത്തേത് എനിക്ക് ശരിയെന്ന് തോന്നിയ മതവിശ്വാസത്തില്‍ ഉറച്ചുനിന്ന് ജീവിക്കുക എന്ന അവകാശം. രണ്ടാമതായി ഞാന്‍ തിരഞ്ഞെടുത്ത ഒരു ജീവിതപങ്കാളിയോടൊത്ത് ജീവിക്കാനുള്ള അവകാശം.

ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ രണ്ടു വര്‍ഷം പീഡിപ്പിക്കപ്പെടുന്നതും പൂട്ടിയിടപ്പെടുന്നതും കഷ്ടമല്ലേ. എന്തിന്റെ പേരിലാണ് ഞാനിത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതെന്ന് എനിക്കറിയാം. ഞാനാരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് ശരിയെന്ന് തോന്നിയിട്ടുള്ളത് മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്.

പിന്നെ, നമ്മുടെ ഭരണഘടന നമുക്ക് അനുവദിച്ചുതന്നിട്ടുള്ളതാണ് ഇഷ്ടപ്പെട്ട മതം അനുസരിച്ച് ജീവിക്കാനും ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുമുള്ള അവകാശം. എന്നാല്‍, അതിന്റെ പേരില്‍ ഒരാള്‍ രണ്ടുവര്‍ഷത്തോളമൊക്കെ പീഡിപ്പിക്കപ്പെടുന്ന, ശരിക്കും പൂട്ടിയിടപ്പെടുന്ന ഒരവസ്ഥ നമ്മുടെ ഇന്ത്യയില്‍ പാടില്ലാത്തതാണെന്ന് എനിക്ക് തോന്നുന്നു. ഞാനിങ്ങനെയൊക്കെ പറയേണ്ടൊരു സാഹചര്യം നമ്മുടെ ഇന്ത്യയില്‍ ഉണ്ടായത് ശരിക്കും കഷ്ടം തന്നെയാണ്. അതിന്റെയൊരു സങ്കടമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്.

പരമോന്നത നീതിപീഠത്തില്‍ നിന്ന് എനിക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. എനിക്കര്‍ഹതപ്പെട്ട സ്വാതന്ത്ര്യം കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണ്. ആറുമാസം മുമ്പ് വീട്ടില്‍ കയറിയപ്പോഴുള്ള ഒരു ലോകമല്ല, പുറത്തിറങ്ങിയപ്പോള്‍ കണ്ടത്. എനിക്ക് അദ്്ഭുതം തോന്നിയെന്നും ഹാദിയ പറഞ്ഞു. ഞാനൊരു സാധാരണക്കാരിയാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ എത്തുമോ എന്നറിയില്ല. പോരായ്മകളുണ്ടെങ്കില്‍ ക്ഷമിക്കുക. എന്ന ആമുഖത്തോടെയായിരുന്നു ഹാദിയ തുടങ്ങിയത്.

ഞാന്‍ വീട്ടില്‍ തടങ്കലിലായിരുന്നപ്പോള്‍ പുറത്ത് എനിക്കായി ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുമായിരുന്നില്ല. എല്ലാവരോടും നന്ദി പറയുന്നു. സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍, എനിക്കു വേണ്ടി നോമ്പെടുത്തവര്‍, എനിക്കായി പ്രാര്‍ഥിച്ച കുട്ടികളും ഉമ്മമാരും എല്ലാവര്‍ക്കും നന്ദി. സച്ചിദാനന്ദന്‍ മാഷ്, ഡോ ദേവിക, ഗോപാല്‍ മേനോന്‍, ഡോ വര്‍ഷ ബഷീര്‍ തുടങ്ങിയവരോട് പ്രത്യക നന്ദി അറിയിക്കുകാണ്. കുറെ ആളുകളെ ഫോണില്‍ വിളിച്ചു. ഇനിയും കുറെ പേരെ വിളിക്കാനുണ്ട്. പറഞ്ഞാല്‍ തീരുന്നതല്ല, എങ്കിലും നന്ദി പറയുകയാണെന്ന് ഹാദിയ.

ഘര്‍ വാപസിക്കായെത്തിയവരുടെ മുന്നില്‍ പോലിസ് തൊഴുകൈയോടെ നിന്നു: ഹാദിയ

കോഴിക്കോട്: ആറുമാസം വീട്ടു തടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ അനുമതി ലഭിച്ചവരെല്ലാം സാനതന ധര്‍മത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് വന്നതെന്ന് ഹാദിയ. എനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലിസ് അവര്‍ക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുകയും ഞാന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ എന്നോട് വെറുപ്പ് കാണിക്കുകയുമാണ് ചെയ്തത്.

ദേശീയ വനിതാ കമ്മീഷന്‍ എത്തിയപ്പോള്‍ വീട്ടിലെ ദുരവസ്ഥ അവരോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മാതാപിതാക്കളോട് അങ്ങിനെയുണ്ടോ എന്ന് അന്വേഷിച്ച് തിരിച്ചുപോവുകയായിരുന്നു. എന്റെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റിയെന്ന് പറഞ്ഞ ജാമിദ ടീച്ചര്‍ക്ക് ഞാന്‍ കാലുയര്‍ത്തി കാട്ടിക്കൊടുത്തു.

താന്‍ നിയമപോരാട്ടം ശരിക്കും തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്നും രണ്ടുവര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തനിക്ക് നീതി കിട്ടിയതെന്നും ഹാദിയ പറഞ്ഞു. അതില്‍ എടുത്തുപറയാനുള്ള കാലഘട്ടം വിവാഹം റദ്ദാക്കി എന്നെ മാതാപിതാക്കളുടെ കൂടെ അയച്ച ഹൈക്കോടതി ഉത്തരവ് വന്ന മെയ് 24 മുതലുള്ള ആറു മാസക്കാലയളവാണ്. എല്ലാ കാര്യങ്ങളും താന്‍ സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാലത് വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നൊരു സംശയമുണ്ട്.

ആരെയും കുറ്റപ്പെടുത്താനോ ആരെയും ബുദ്ധിമുട്ടിലാക്കാനോ ഞാനുദ്ദേശിക്കുന്നില്ല. ഞാനിപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. നാളെയിതുപോലൊരു അവസ്ഥ ആര്‍ക്കും ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നത്. രണ്ടു വര്‍ഷക്കാലം ഒരാളുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതാവുക എന്നത് വലിയ കാര്യം തന്നെയല്ലേ? 24 വയസ്സുമുതലുള്ള രണ്ട് വര്‍ഷമാണ് എനിക്ക് നഷ്ടമായത്. പഠിക്കാനുള്ള കാലമാണ് അത്.

അത് ഒരാളുടെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെടുക എന്നത് വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എങ്കില്‍പ്പോലും ഞാന്‍ സന്തോഷവതിയാണ്. ഇനിയൊരാള്‍ക്കും ആ ഒരു അവസ്ഥയുണ്ടാവരുത്. അല്ലാതെ ആരെയും ബുദ്ധിമുട്ടിലാക്കാനല്ല. മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ടു എന്റെ പേരില്‍ നടന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. ഇനി ഒരു വിവാദം ഉണ്ടാവരുതെന്നും ഹാദിയ ആവശ്യപ്പെട്ടു.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a minute ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  19 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago