സഊദി- അമേരിക്ക സംയുക്ത സൈനിക പരിശീലനം ആരംഭിച്ചു
റിയാദ്: സൈനികതലത്തില്‍ കൂടുതല്‍ സഹകരണം ഊട്ടിയുറപ്പിച്ച് സഊദി-അമേരിക്ക സംയുക്ത സൈനിക പരിശീലനത്തിന് തുടക്കമായി. 'ഫ്രണ്ട്ഷിപ്പ് 2018' എന്ന പേരിലാണ് സൈനിക പരിശീലനം നടക്കുന്നത്.
ഇരുരാജ്യങ്ങളിലെയും കരസേനാ വിഭാഗമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
പരമ്പരാഗതവും നവീനവുമായ യുദ്ധതന്ത്രങ്ങള്‍ കൈമാറുക, യുദ്ധമുഖത്ത് നേരിടേണ്ടിവരുന്ന വിവിധ സാഹചര്യങ്ങള്‍ പങ്കുവയ്ക്കുക, ശത്രുവിനെ എതിരിടുന്നതില്‍ തന്ത്രങ്ങള്‍ മെനയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് സൈനിക പരിശീലനം ആരംഭിച്ചത്.
സഊദി സൈനിക മിലിട്ടറി യൂനിറ്റുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും അതിനൂതന യുദ്ധ സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ സൈന്യത്തെ സജ്ജമാക്കുന്നതിനും സംയുക്ത സൈനിക പരിശീലനം ഉപകരിക്കുമെന്ന് വടക്കന്‍ പ്രവിശ്യ അസിസ്റ്റന്റ് കമാന്‍ഡന്റ് മേജര്‍ ജനറല്‍ സ്വാലിഹ് ബിന്‍ അഹ്മദ് അല്‍സഹ്‌റാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."