സഭയുടെ ആദ്യ സമ്മേളനം ഇന്നു മുതല്‍; സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: പതിനാലാം കേരളാ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കമാകും. രണ്ടു ദിവസത്തേക്കായി രാവിലെ ഒന്‍പതിനാണ് സഭ ചേരുക. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ കാര്യപരിപാടി.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ അധ്യക്ഷതയിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടിനു മുന്‍പു നല്‍കണം.
പൊന്നാനിയില്‍നിന്നുള്ള സി.പി.എം അംഗം പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കും ചിറയിന്‍കീഴില്‍നിന്നുള്ള സി.പി.ഐ അംഗം വി. ശശിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും എല്‍.ഡി.എഫ് നിര്‍ദേശിച്ചിട്ടുണ്ട്.
യു.ഡി.എഫില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള തിയതി നിശ്ചയിക്കുന്നതു പുതിയ സ്പീക്കറാണ്.
സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം പിരിയുന്ന സഭ 24നു നയപ്രഖ്യാപനത്തോടെ വീണ്ടും സമ്മേളിക്കും. സമ്പൂര്‍ണ ബജറ്റ് ജൂലൈ 31നു മുന്‍പു പാസാക്കാനാകാത്തതിനാല്‍ രണ്ടോ മൂന്നോ മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."