HOME
DETAILS

മത്സ്യത്തൊഴിലാളികളുടെ വരവ് അധികൃതരെ അങ്കലാപ്പിലാക്കി

  
backup
March 13 2018 | 03:03 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-16

 

കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രദേശം ഉപരോധിക്കാനായി അടിമലത്തുറയില്‍ നിന്ന് കടല്‍മാര്‍ഗം മത്സ്യത്തൊഴിലാളികളുടെ സംഘമായുള്ള അപ്രതീക്ഷിത വരവ് അധികൃതരെ അങ്കലാപ്പിലാക്കി.
മുദ്രാവാക്യം വിളികളുമായി നിരവധി വള്ളങ്ങളില്‍ നൂറ് കണക്കിന് പേരുടെ പെട്ടെന്നുള്ളവരവാണ് അധികൃതരെ ഞെട്ടിച്ചത്.
ഇരമ്പിയെത്തിയ ജനത്തെ നിയന്ത്രിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലിസിന് ഏറെ പണിപ്പെടേണ്ടിവന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ പുനരധിവാസ പാക്കേജ്
കിട്ടിയില്ലെന്നാരോപിച്ച് മത്സ്യതൊഴിലാളികളുടെ സംഘം ചേര്‍ന്നുള്ള വരവ്. അടിമലത്തുറയില്‍ നിന്ന് നിരനിരയായിഎത്തിയ പതിനെട്ട് കുറ്റന്‍ വള്ളങ്ങളെ തുറമുഖത്തിന് സമീപം അടുപ്പിച്ച ശേഷം അതിലുണ്ടായിരുന്ന മുന്നൂറോളം പേര്‍ അടങ്ങുന്ന സംഘം നിര്‍മാണമേഖയില്‍ പ്രവേശിച്ചതോടെയാണ്
അധികൃതര്‍ കാര്യമറിഞ്ഞത്.
തുറമുഖത്തിന്റെ താല്‍കാലിക റോഡിലൂടെ ഒരു കിലോമീറ്ററോളം നടന്ന ഇവര്‍ തുറമുഖ കവാടമായ മുല്ലൂരില്‍ ഉപരോധം തുടങ്ങി.
സംഭവമറിഞ്ഞ് വിഴിഞ്ഞം സി.ഐ.ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി നിര്‍മാണം തടസപ്പെടുത്താനുള്ള ശ്രമം തുടക്കത്തിലെ തടഞ്ഞത് കാര്യങ്ങള്‍ എളുപ്പമാക്കി.
എന്നാലും റോഡില്‍ കുത്തിയിരുന്നവരെ അനുകൂലിച്ച് വാഹനങ്ങളില്‍ കുടുതല്‍ പേര്‍ എത്തിയതോടെ തീരദേശ പൊലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലിലും പട്രോളിങ്
ശക്തമാക്കി. വിവരമറിഞ്ഞ് എ.ഡി.എം ജോണ്‍ സാമുവല്‍, ഫിഷറിസ് ഡെപ്യൂട്ടി ഡയരക്ടര്‍ അനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
സമരക്കാര്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിസില്‍ അധികൃതരുമായി ഇന്നും തുറമുഖ വകുപ്പ് മന്ത്രിയുമായി നാളെയും കൂടിക്കാഴ്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നറിയിച്ചതോടെയാണ് ഉച്ചയോടെ സമരക്കാര്‍ പിരിഞ്ഞു പോയത്.
അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ അടിമലത്തുറയിലെയും വിഴിഞ്ഞം നോര്‍ത്തിലെയും കമ്പവലക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വാദം.
എന്നാല്‍ രണ്ടിടത്തും തീരം കടല്‍ കവര്‍ന്നതോടെ പ്രതിഷേധമുയര്‍ന്നതോടെ അടിമലത്തുറയെ നഷ്ടപരിഹാര പാക്കേജില്‍ ഉള്‍പ്പെടുത്തി. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടും യാതൊരു നടപടിയുമില്ലാതെ കാര്യങ്ങള്‍ നീണ്ടുപോയതാണ് അടിമലത്തുറയിലെ മത്സ്യതൊഴിലാളികളെ പ്രതിഷേധ സമരത്തിലേക്ക് തള്ളിവിട്ടത്.
തീരം കടല്‍ വിഴുങ്ങിയ വിഴിഞ്ഞം നോര്‍ത്തിലെ കമ്പവലക്കാരായ മത്സ്യതൊഴിലാളികളെയും പാക്കേജില്‍ ഉല്‍പ്പടുത്തുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് ഫിഷറിസ് വകുപ്പ് മന്ത്രി അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ ഇതുവരെ ആരംഭിക്കാത്തത് ഇവിടത്തെ മത്സ്യതൊഴിലാളികളില്‍ അമര്‍ഷമുളവാക്കിയിട്ടുണ്ട്. നടപടികള്‍ വീണ്ടും നീണ്ടാല്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ് നോര്‍ത്തിലെ കരമടി കമ്പവലക്കാരായ മത്സ്യതൊഴിലാളികളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago