HOME
DETAILS
MAL
സുനാമി കോളനിയിലേക്കുള്ള റോഡും ഓടയും പുനര്‍നിര്‍മിക്കണം: പൗരസമിതി
backup
March 13 2018 | 03:03 AM
കരുനാഗപ്പള്ളി: അറുപത്തിയഞ്ചോളം വീടുകള്‍ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് കോട്ടറ സുനാമി കോളനിയിലേക്കുള്ള മില്‍മ ജങ്ഷന്-വെമ്പിളക്കാവ് ക്ഷേത്രം റോഡും ഓടയും പുനര്‍നിര്‍മിക്കണമെന്ന് താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി റോഡ് തകര്‍ന്ന നിലയിലാണ്. ഓടയില്‍ മലിനജലം കെട്ടിക്കിടന്ന് പ്രദേശവാസികള്‍ ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടുന്നു.
എം.പിയുടെയോ എം.എല്‍.എയുടെയോ ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് പുനര്‍നിര്‍മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി.
കുന്നേല്‍ രാജേന്ദ്രന്, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, ടി.കെ സദാശിവന്, സരസന് തുണ്ടില്‍, കോട്ടുങ്കിലേത്ത് ദാമോദരന്‍പിള്ള, പ്രമോദ് ഓണിയാട്ട്, റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."