കര്‍ഷക സമരം കേരളത്തിലെ ഇടതുപക്ഷത്തിന് മാത്യകയാവണം: കേരള യുവജനപക്ഷം
കോട്ടയം: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും നടത്തുന്ന സമരം കേരളത്തിലെ ഇടതുപക്ഷം മാതൃകയാകേണ്ടതാണെന്ന് കേരള യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ്.
മോദിയുടെ കോര്‍പ്പറേറ്റ് അനുകൂല ഭരണത്തിന്‍ കീഴില്‍ സാധാരണക്കാരും ഇടത്തരക്കാരുമായ കര്‍ഷകര്‍ നട്ടം തിരിയുകയാണ്. യു.പി.എ ഭരണം തുടങ്ങിവച്ച കര്‍ഷക വിരുദ്ധനയങ്ങള്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ ഭീകരമായി നടപ്പാക്കുന്നു. എന്നിട്ടും കര്‍ഷക സ്‌നേഹം ഭാവിക്കുന്ന ഇടതു സര്‍ക്കാര്‍ ഭരണതലത്തില്‍ അവരോട് യാതൊരു അനുഭാവവും കാണിക്കുന്നില്ല.
ബുര്‍ഷ്വ എന്ന് ചാപ്പകുത്തി ദീര്‍ഘകാലമായി കര്‍ഷകരെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്ന കേരളത്തിലെ ഇടതുപക്ഷം കേരള ജനത നല്‍കിയ മാന്‍ഡേറ്റ് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് അനുകൂലമായി വിനിയോഗിക്കാന്‍ തയ്യാറാകണം. കോട്ടയം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍ അധ്യക്ഷനായി. അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, വിഷ്ണു അമ്പാടി, എല്‍ദോസ് ഓലിക്കല്‍, എബി വി. ജോണ്‍, പ്രവീണ്‍ രാമചന്ദ്രന്‍, അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍, പ്രവീണ്‍ ഉള്ളാട്ട്, ബൈജു മണ്ഡപം, സച്ചിന്‍ ജെയിംസ്, മാത്യു ജോര്‍ജ്ജ്, ലെല്‍സ് വയലിക്കുന്നേല്‍, അനു ശങ്കര്‍, ജാഫര്‍ മാറാക്കര, അക്ഷയ നായര്‍, അഡ്വ. താഹിര്‍ പൊന്തനാല്‍, റെനീഷ് ചൂണ്ടച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."