സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാനുള്ള നിര്‍ദ്ദേശം സര്‍ക്കാറിനു മുന്നില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
കെ.എസ്.ആര്.ടി.സി പെന്ഷന് പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ആണ് നോട്ടിസ് നല്‍കിയത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്താനുള്ള നിര്‍ദ്ദേശം മറയാക്കി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്ഷന് പ്രായം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു ബല്‍റാം ആരോപിച്ചു.
എന്നാല്‍ പെന്ഷന് പ്രായം അറുപത് ആക്കുക എന്നത് നിര്‍ദ്ദേശം മാത്രമാണെന്നു ഗതാഗത മന്ത്രി എകെ ശശീന്ദന് പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പെന്ഷന് പ്രായം വര്‍ധിപ്പിച്ചാല്‍ യുഡിഎഫ് വന്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."