സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം: മുപ്പതോളം അപേക്ഷകരെത്തി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചിയിക്കുന്നതു സംബന്ധിച്ച മിനിമം വേതന ഉപദേശക സമിതിയുടെ ആദ്യ പൊതുതെളിവെടുപ്പില്‍ മുപ്പതോളം പേര്‍ ആക്ഷേപങ്ങളും അഭ്രിപായങ്ങളും സമര്‍പ്പിച്ചു. ചെയര്‍മാന്‍ പി.കെ ഗുരുദാസന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മിഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങില്‍ വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികളും വിവിധ ആശുപത്രികളില്‍ നിന്നുള്ള ജീവനക്കാരും പങ്കെടുത്തു. തങ്ങളുടെ അഭിപ്രായം പ്രത്യേക ഫോറത്തില്‍ അവര്‍ എഴുതി നല്‍കി. മുന്‍കൂട്ടി രേഖാമൂലം അഭിപ്രായങ്ങള്‍ എഴുതി അറിയിച്ചവരെയാണ് തെളിവെടുപ്പിന് ക്ഷണിച്ചിരുന്നത്.
വിവിധ ഗ്രൂപ്പുകളില്‍ പെടുത്തിയതിലെ അപാകതകളും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെ അര്‍ഹമായ ഗ്രൂപ്പില്‍ പെടുത്തിയിട്ടില്ലെന്നതുമായിരുന്നു മുഖ്യ ആക്ഷേപങ്ങള്‍. ഈ മാസം 16ന് എറണാകുളത്തും, 17ന് തിരുവനന്തപുരത്തുമായി നടക്കുന്ന അടുത്ത രണ്ട് തെളിവെടുപ്പില്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. അടുത്ത രണ്ടു തെളിവെടുപ്പുകള്‍ക്കുശേഷം തയാറാക്കുന്ന റിപ്പോര്‍ട്ട് മിനിമം വേതന ഉപദേശക സമിതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. മിനിമം വേതന ഉപദേശക സമിതി അംഗങ്ങളായ മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, സി.എസ് സുജാത, പി.നന്ദകുമാര്‍, കെ.സുരേന്ദ്രന്‍, എം. ഷംസുദ്ദീന്‍, യു. പോക്കര്‍, കെ. ഗംഗാധരന്‍, എം.കെ കണ്ണന്‍, ചീങ്ങന്നൂര്‍ മനോജ്, തോമസ് ജോസഫ്, ബാബു ഉമ്മന്‍, എം.പി പവിത്രന്‍, ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍, സമിതി സെക്രട്ടറി ടി.വി രാജന്ദ്രന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ കെ.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."