HOME
DETAILS
MAL
സുഗതന്റെ മരണം: എ.ഐ.വൈ.എഫ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മകന്
backup
March 14 2018 | 03:03 AM
പത്തനാപുരം: പ്രവാസിയായിരുന്ന സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതികളെ എ.ഐ.വൈ.എഫ് സംര്ക്ഷിക്കുന്നുവെന്ന് മകന് സുനില്‍. ഒരു സ്വകാര്യ ചാനലിനോടാണ് സുനിലിന്റെ പ്രതികരണം. പ്രതികളെ പൊലിസും സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നീതി ലഭിക്കില്ലെന്ന് ഉറപ്പായി ഇനി ആരോടും പരാതിപ്പെടില്ലെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു. തെളിവില്ലെന്ന് പറഞ്ഞ് കേസവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച എ.ഐ.വൈ.എഫ് നേതാക്കള്‍ക്ക് വമ്പന്‍ സ്വീകരണമാണ് സി.പി.ഐ നേതാക്കളും പ്രവര്‍ത്തകരും ഒരുക്കിയിരുന്നത്. എ.ഐ.വൈ.എഫ്. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷ്, നേതാക്കളായ ഇമേഷ്, സതീഷ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച പുനലൂര്‍ കോടതി ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."