പ്രവാസികളുടെ തൊഴില്‍പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പ്രവാസി കോണ്‍ഗ്രസ്
വടകര: നാട്ടില്‍ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക അംഗീകരിച്ച പ്രോജക്ടുകളുടെ ഭാഗമായി നടപ്പിലാക്കിയ സ്വയംതൊഴില്‍ പദ്ധതി സര്‍ക്കാറും നോര്‍ക്കയും ബാങ്കുകളും ചേര്‍ന്ന് ഒത്ത്കളിച്ചു അട്ടിമറിക്കാനുളള നീക്കം അവസാനിപ്പിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
നിലവില്‍ 1813 അപേക്ഷകള്‍ പ്രവാസികള്‍ നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരെണ്ണത്തിന് പോലും അംഗീകാരം നല്‍കിയിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ വിഷയം ഉന്നയിച്ച് 20ന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലക്ട്രേറ്റ് ധര്‍ണയില്‍ മുഴുവന്‍ പ്രവാസികളും അണിനിരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് നന്മന മനോഹരന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ അമീര്‍ ഉദ്ഘാടനം ചെയ്തു.
സി.കെ വിശ്വനാഥന്, സോമന് മത്ത്യത്ത്, കെ.എം.പി ഹാരിസ്, മീത്തല്‍ നാസര്‍, പറമ്പത്ത് ദാമോദരന്‍, ടി.കെ അസീസ്, രാജേഷ് കിണറ്റുംകര, ശശിധരന് കുറുമ്പയില്‍, പ്രവീണ്‍ മേമുണ്ട, വിനു പുറങ്കര, ഷൈജു ചോറോട്,ഷൈജു ചളളയില്‍,ഫൈസല്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."