ഫറോക്ക് നഗരസഭ കാര്യാലയവും ബസ് സ്റ്റാന്‍ഡും പരിസരവും വൈഫൈ സംവിധാനത്തിലേക്ക്
ഫറോക്ക് : നഗരസഭ കാര്യാലായത്തിലും മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തും സൗജന്യ വൈഫൈ സംവിധാനമൊരുങ്ങുന്നു. കേരള ഐ.ടി മിഷന് സംസ്ഥാനത്തെ നഗരസഭ, പഞ്ചായത്ത്, വില്ലേജ് ഓാഫിസുകള്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഫറോക്കിലും വൈഫൈ സംവിധാനമൊരുക്കുന്നത്. നഗരസഭ കാര്യാലയത്തില്‍ വൈഫൈ ആക്സസ് പോയന്റ് സ്ഥാപിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ബി.എസ്.എന്‍.എല്‍ അധികൃതര്‍ പരിശോധന നടത്തി രണ്ടു ദിവസത്തിനകം പൊതു ജനങ്ങള്‍ക്കു സേവനം ലഭ്യമാകും.
നഗരസഭ കാര്യലയത്തിന്റെയും ബസ് സ്റ്റാന്‍ഡിന്റെയും 100 മീറ്റര്‍ പരിധിക്കുളളിലാണ് വൈഫൈ സിഗ്നല്‍ ലഭ്യമാവുക. ഒരു മൊബൈല്‍ നമ്പറില്‍ ദിനം പ്രതി 300 എം.ബി.പി.എസ് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുളള സൈറ്റുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാം. വൈഫൈ സ്ഥാപിക്കുന്നതിനുളള തുക കേരള ഐ.ടി മിഷനാണ് നല്‍കുന്നത്. ക്വാജന് കമ്പനിയും ബി.എസ്.എന്‍.എല്ലും ചേര്‍ന്നാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ വൈഫൈ സേവനം നല്‍കുന്നതിനുളള ആക്സ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."