മലബാര്‍ ഡെവലപ്പേഴ്‌സിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ അടുത്ത വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഷോപ്പിങ് സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ഏറ്റവും വലിയ ഷോപ്പിങ് മാളുമായി മലബാര്‍ ഗ്രൂപ്പ്. മലബാര്‍ ഡെവലപ്പേഴ്‌സിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ അടുത്ത വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഈഞ്ചക്കല്‍ ബൈപ്പാസില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് മാള്‍.
ഏഴ് ഏക്കറില്‍ ആറരലക്ഷം ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. ഷോപ്പിങ്ങിനൊപ്പം വിനോദത്തിനും അവസരമൊരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍, തിയറ്ററുകള്‍, നാട്ടിലെയും വിദേശത്തെയും രുചിക്കൂട്ടൊരുക്കി ഫുഡ് കോര്‍ട്ടുകള്‍, കുട്ടികളുടെ ഗെയിം ഷോപ്പുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മാളിനുള്ളില്‍ എല്ലാ ഉല്‍പന്നങ്ങളും ലഭ്യമാകുമെന്നും കച്ചവടത്തിന് അനുസരിച്ചാണ് ഷോപ്പുകളുടെ വാടക നിശ്ചയിച്ചിരിക്കുന്നതെന്നും മലബാര്‍ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ എം.പി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാളുകള്‍ കൂടുതല്‍ വരണം. അപ്പോള്‍ മാത്രമേ മത്സരം ഉണ്ടാകൂ. പ്രകൃതിക്ക് യോജിച്ച രീതിയിലാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും ആറായിരത്തോളംപേര്‍ക്ക് പരോക്ഷമായും മാളില്‍ തൊഴില്‍ ലഭ്യമാക്കും.
400 കോടി ചെലവിലാണ് മാള്‍ നിര്‍മിച്ചതെന്നും ഇവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം ഈ പ്രദേശത്തെ പാവപ്പെട്ടവരെ സഹായിക്കാന്‍ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ജലീല്‍, മാള്‍ ജനറല്‍ മാനേജര്‍ കിഷോര്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."