പ്രസവമെടുക്കല്‍ ഇനിയാദ്യം സ്കില്‍സ് ലാബില്‍ സ്റ്റേറ്റ് സ്കില്‍സ് ലാബ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെ മാതൃമരണ നിരക്കും ശിശു മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംസ്ഥാന സ്കില്‍സ് ലാബിന്റെയും വിവിധ പരിശീലന പദ്ധതികളുടേയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ തൈക്കാട് സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍വഹിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കില്‍സ് ലാബ് സ്ഥാപിച്ചത്.
ആദ്യപടിയായി ഗൈനക്കോളജി വിഭാഗത്തിനാണ് പരിശീലനം നല്‍കുന്നത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആശുപത്രികളില്‍ പ്രസവ സമയത്ത് എല്ലായ്പ്പോഴും ഗൈനക്കോളജി വിദഗ്ധരുടെ സേവനം ലഭ്യമാകണമെന്നില്ല. അതിനാല്‍ തന്നെ സുരക്ഷിതമായ രീതിയില്‍ പ്രസവം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം ആവശ്യമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രസവ സംബന്ധമായ കാര്യങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നത്.
ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്.എല്‍, എസ്.എച്ച്.ആര്.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. ഷിനു കെ.എസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സരിത കുമാരി എല്‍.ടി, ഡോ. നിത വിജയന്, ഡോ. പ്രീത പി.പി, ഡോ. സന്ദീപ് കെ, ഡോ. ജെ. സ്വപ്നകുമാരി, ശോഭന എം.ജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."