HOME
DETAILS
MAL
ആദിവാസി വിഭാഗത്തിന് കൂടു മത്സ്യകൃഷി പരിശീലനവുമായി സി.എം.എഫ്.ആര്.ഐ
backup
March 18 2018 | 01:03 AM
കൊച്ചി: സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് ഉപജീവന മാര്‍ഗത്തിന് വഴിയൊരുക്കി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ). കൂടു മത്സ്യകൃഷിയില്‍ ചെറുകിട സംരംഭകരാകാനുള്ള സാങ്കേതിക പരിശീലനമാണ് സി.എം.എഫ്.ആര്.ഐ ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.
ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്) ട്രൈബല്‍ സബ് പ്ലാന്‍ ഉപയോഗിച്ചാണ് പരിശീലനം. ഇതിന്റെ മുന്നോടിയായി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും സി.എം.എഫ്.ആര്.ഐയിലെ ട്രൈബല്‍ സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ. മധുവിന്റെ നേതൃത്വത്തില്‍ സി.എം.എഫ്.ആര്.ഐയിലെ മാരികള്‍ച്ചര്‍ വിഭാഗത്തിലെ ഗവേഷക സംഘം ഈ മാസം 20ന് കോട്ടയം ജില്ലയില്‍ വൈക്കത്ത് പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."