മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കീഴടങ്ങില്ല: സോണിയാഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്നു സോണിയാ ഗാന്ധി. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ് മോദി. എന്നാല്‍ കോണ്‍ഗ്രസ് അതിനു മുന്നില്‍ കീഴടങ്ങില്ല. യു.പി.എ കൊണ്ടുവന്ന പദ്ധതികളെല്ലാം അവഗണിക്കുകയോ ദുര്‍ബലമാക്കുകയോ ആണ് മോദി ചെയ്തത്. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിനു കീഴില്‍ സാമ്പത്തിക പുരോഗതി അതിന്റെ ഔന്നത്യങ്ങളിലെത്തിയെങ്കിലും ഇപ്പോഴത് തകര്‍ത്തുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് കഴിഞ്ഞ നാലുവര്‍ഷവും മോദിസര്‍ക്കാര്‍ ചെയ്ത പ്രധാന പ്രവര്‍ത്തനം. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല അതൊരു മുന്നേറ്റംകൂടിയാണെന്ന് പൊതുജനങ്ങള്‍ക്കു മനസിലാക്കി കൊടുക്കണം. നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെയും അഴിമതികളും കുറ്റകൃത്യങ്ങളും പുറത്തുകൊണ്ടുവരിക തന്നെ ചെയ്യുമെന്നും സോണിയ പ്രഖ്യാപിച്ചു.
ബി.ജെ.പിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും രാജ്യത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനു മാത്രമെ കഴിയൂവെന്നും ചടങ്ങില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അവര്‍ വെറുപ്പ് പ്രയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹവും സാഹോദര്യവുമാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. രാജ്യത്ത് വെറുപ്പ് പടര്‍ത്തി രാജ്യത്തെ വിഭജിച്ചിരിക്കുകയാണ് ബി.ജെ.പിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."