HOME
DETAILS

റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

  
backup
March 18 2018 | 03:03 AM

russia-goes-to-polls-in-presidential-election

മോസ്‌കോ: അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടെ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് എട്ടുമണിവരെയാണ് തെരഞ്ഞെടുപ്പ്.

ഏകദേശം 111 ദശലക്ഷം റഷ്യന്‍ പൗരന്‍മാര്‍ അടുത്ത ആറു വര്‍ഷത്തേക്കുള്ള അവരുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം.

പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നാലാം തവണയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പാണെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷം കുറയുമെന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്.

പുടിനു പുറമെ ഏഴു സ്ഥാനാര്‍ഥികളാണ് അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. 2012ല്‍ മൂന്നു സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നിടത്താണ് ഇത്തവണ എട്ടു പേര്‍ മത്സരരംഗത്തുള്ളത്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേ പ്രകാരം പുടിന് 70 ശതമാനം വോട്ട് ലഭിക്കുമെന്നാണു പ്രവചിക്കപ്പെടുന്നത്. എന്നാല്‍, ഇത് പറ്റെ കുറയുമെന്നും വിലയിരുത്തലുണ്ട്. രണ്ട് കമ്മ്യൂണിസ്റ്റുകള്‍, രണ്ട് അതിദേശീ യതാവാദികള്‍, ഒരു സോഷ്യലിസ്റ്റ്, ഒരു വ്യവസായി, ഒരു ലിബറല്‍ രാഷ്ട്രീയ നേതാവ് എന്നിങ്ങനെയാണ് പുടിനെ എതിരിടുന്ന മറ്റു സ്ഥാനാര്‍ഥികള്‍. ഇതില്‍ ലിബറല്‍ നേതാവും പുടിന്റെ മുന്‍ നേതാവ് അനാട്ടോളി സോബ്ചക്കിന്റെ മകളുമായ സെനിയ സോബ്ചക്ക് ആണു മുന്‍നിരയിലുള്ളത്. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയും ശതകോടീശ്വരനുമായ പാവെല്‍ ഗ്രൂഡിനിന്‍, റഷ്യയിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും സെമിറ്റിക് വിരുദ്ധഅതിദേശീയതവാദിയുമായ വഌദ്മിര്‍ ഷിറിനോവ്‌സ്‌കി എന്നിവരാണു മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍. രാജ്യത്തെ ഏറ്റവും പ്രമുഖനായ രാഷ്ട്രീയ പ്രവര്‍ത്തകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവാല്‍നി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍, സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പഴി കേട്ടതിനു പിറകെയാണു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ബ്രിട്ടനിലെ ഇരട്ടച്ചാരന്റെ വധശ്രമം നടക്കുന്നത്. ഇതോടെ നാറ്റോ സഖ്യകക്ഷികള്‍ അടക്കം അന്താരാഷ്ട്ര സമൂഹം റഷ്യയ്‌ക്കെതിരേ ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago