HOME
DETAILS

അത്താണിക്ക് സംരക്ഷണവുമായി യുവാക്കള്‍

  
Web Desk
June 02 2016 | 21:06 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be

പുത്തനത്താണി: പഴയകാലത്തെ ചുമടുതാങ്ങികളായ അത്താണിക്ക് തുവ്വക്കാട് കരുവാത്ത്കുന്നിലെ യുവാക്കളുടെ സംരക്ഷണം.  വാഹന ഗതാഗതം നിലവില്‍ വരുന്നതിനു മുന്‍പു ദീര്‍ഘദൂരം ചരക്കുകള്‍ തലച്ചുമടായി കൊണ്ടു പോകുന്നവര്‍ക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളില്‍ നാട്ടി നിര്‍ത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു വിളിച്ചിരുന്നത്.
ആദ്യകാലങ്ങളില്‍ വിദൂര ദിക്കുകളില്‍ നിന്നു തലച്ചുമടുകളുമായി കാല്‍നടയായിട്ടാണ് അധിക പേരും ചന്തകളില്‍ എത്തിയിരുന്നത്. കുറഞ്ഞപേര്‍ മാത്രമാണു കാളവണ്ടിയേയും മറ്റും ആശ്രയിച്ചിരുന്നത്. ഇങ്ങനെയുള്ള യാത്രാവേളയില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുമ്പോള്‍ ക്ഷീണം ഉണ്ടാകുകയും തലയിലെ ചുമടുകള്‍ അത്താണിയില്‍ ഇറക്കി വെച്ചു വിശ്രമിക്കുകയാണു പതിവ്.
സംസ്ഥാനത്തിനകത്തും പുറത്തും ഇതേ രീതിയില്‍ അത്താണികള്‍ സ്ഥാപിച്ചിട്ടുണ്ട്.  അത്താണികളുള്ള സ്ഥലങ്ങളില്‍ അത്താണിയുമായി ബന്ധപ്പെട്ട പേരുകളും നിലവില്‍ വന്നു. രണ്ടത്താണി, പുത്തനത്താണി, കരിങ്കല്ലത്താണി ഇങ്ങനെ നിരവധി സ്ഥലപ്പേരുകളുണ്ട്.
കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിച്ചാണു നിര്‍മാണം.അഞ്ചടിക്കും ആറടിക്കും ഇടയില്‍  ഉയരത്തില്‍ ലംബമായി നാട്ടിയിട്ടുള്ള രണ്ടു കല്ലുകള്‍ക്കു മുകളില്‍ തിരശ്ചീനമായി മറ്റൊരു കല്ലു വച്ചാണ് ഇവ നിര്‍മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്.
വാഹനഗതാഗതം സജീവമായതോടെ നല്ലൊരു ശതമാനം അത്താണികളും നാമാവശേഷമായി നശിച്ചു. 1935-ഓഗസ്റ്റ് മാസം തയ്യില്‍ കുട്ടൂസ്സ കുരുക്കള്‍ നിര്‍മിച്ച കരുവാത്ത് കുന്നിലെ അത്താണിയാണ് ഇപ്പോള്‍ സംരക്ഷിക്കാന്‍ യുവാക്കളെത്തിയത്.  ഈ പ്രദേശത്ത് അഞ്ച് അത്താണികളുണ്ടണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലതും നശിച്ചു. ചിലത് അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നു.
യുവാക്കള്‍ നബിദിനം, ബലി പെരുന്നാള്‍, ചെറിയ പെരുന്നാള്‍ ...എന്നീ വിശേഷ ദിവസങ്ങളില്‍ അത്താണിയെ പെയിന്റടിച്ചു മനോഹരമാക്കുന്നു.    



 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  22 minutes ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  an hour ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  an hour ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  an hour ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  2 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 hours ago