HOME
DETAILS

സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ആസിം നിക്ക് ഉട്ടിനെയും കാണാനെത്തി

  
backup
March 19, 2018 | 1:39 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%ae%e0%b5%87%e0%b4%95

കോഴിക്കോട്: തന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ എവിടെയും പോകാന്‍ തയാറാണ് ആസിം. വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹത്തെ നേരില്‍കണ്ട് തന്റെ ആഗ്രഹങ്ങള്‍ പറയാനും ആസിം മറന്നില്ല.
ജന്മനാ കൈകള്‍ക്കും കാലിനും വൈകല്യം ബാധിച്ച ആസിം താന്‍ പഠിക്കുന്ന വെളിമണ്ണ യു.പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്താന്‍ മുഖ്യമന്ത്രിയടക്കം പലരെയും സമീപിച്ചിരുന്നു. ആവശ്യങ്ങള്‍ നിരാകരിച്ചതോടെ നിരാശയില്‍ പിന്മാറാന്‍ അവന്‍ തയാറായില്ല.


ഇതേ ആവശ്യവുമായാണ് ആസിം വടകര സര്‍ഗാലയയിലെത്തി നിക് ഉട്ടിനെ സന്ദര്‍ശിച്ചത്. തന്റെ ആഗ്രഹങ്ങള്‍ ബോധിപ്പിച്ച ആസിം അദ്ദേഹത്തിനു വേണ്ടി കാലുകൊണ്ട് ചിത്രം വരച്ചു. അദ്ദേഹം കാമറയില്‍ പകര്‍ത്തി. തിരുവന്തപുരത്തു എത്തുമ്പോള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് ഉറപ്പും നല്‍കിയാണ് നിക് ഉട്ട് ആസിമിനെ തിരിച്ചയച്ചത്. കൂടെ പിതാവ് സഹീദ് യമാനി, സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, ഷമീര്‍ വെളിമണ്ണ എന്നിവരും ഉണ്ടായിരുന്നു.


നിക്ക് ഉട്ടിനെ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍പാലേരി, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പി.പി ഭാസ്‌കരന്‍, എം. രാജേഷ്, എം.ടി സുരേഷ്ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കടത്തനാടന്‍ കളരിപ്പയറ്റ്, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു നിക് ഉട്ടിനെ ആനയിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  2 months ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  2 months ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  2 months ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  2 months ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  2 months ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  2 months ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  2 months ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  2 months ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  2 months ago