സയ്യിദ് പൂക്കോയ തങ്ങളുടെ ഇംഗ്ലീഷ് കവിതകള്‍ കടലുകള്‍ക്കപ്പുറത്ത് വൈറലാകുന്നു
എടവണ്ണപ്പാറ: സയ്യിദ് പൂക്കോയ തങ്ങളുടെ ഇംഗ്ലീഷ് കവിതകള്‍ കടലുകള്‍ക്കപ്പുറത്ത് വൈറലാകുന്നു. വാഴക്കാട് ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍അധ്യാപകനും മപ്രം കൊന്നാര സ്വദേശിയുമായ സയ്യിദ് പൂക്കോയ തങ്ങളാണ് ആധുനിക ഇംഗ്ലീഷ് കവികളുടെയിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ലോകത്ത് ഇംഗ്ലീഷ് കവിതകളെ സ്‌നേഹിക്കുന്നവരുടെ ഇഷ്ട്ടപ്പെട്ട കവി കൂടിയാണു സയ്യിദ് പൂക്കോയ തങ്ങള്‍. കാലിക പ്രധാനമുള്ള വിഷയങ്ങളെ വൈവിധ്യമായ രചനാ രീതിയിലൂടെ അവതരിപ്പിക്കുന്ന തങ്ങള്‍ ഇതിനികം അറുപതിലധികം കവിതകളാണ് ഓണ്‍ലൈന്‍ എഴുത്തിലൂടെ ലോകര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയെ സ്‌നേഹിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ളവര്‍ തങ്ങളുടെ കവിതകളെ ഏറെ പ്രാധാന്യത്തോടെയാണു കാണുന്നത് .
അതു കൊണ്ടു തന്നെ വിദേശ എഴുത്തുകാരുടെ കൂട്ടായ്മയില്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അംഗമാവാനും പൂക്കോയ തങ്ങള്‍ക്കായിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റൈറ്റിംഗ് കമ്യൂണിറ്റിയായ റൈറ്റേഴ്‌സ് കഫെയിലും കോസ്‌മോഫണലിലും കവിതകള്‍ പ്രസിദ്ധീകരിക്കാനും തങ്ങള്‍ക്കായിട്ടുണ്ട് .
അധ്യാപന രീതിയിലെ അതിനൂതന ശൈലികള്‍ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന ഇംഗ്ലീഷ് ഭാഷയെ അനായസമാക്കി അവതരിപ്പിക്കുന്ന തങ്ങള്‍ സ്‌കൂളിലെ കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ്. ഇംഗ്ലീഷില്‍ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഹൈദരാബാദ് ഇഫ്‌ലുവില്‍നിന്നും ഇംഗ്ലീഷ് ടീച്ചിംഗില്‍പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. തന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണു പൂക്കോയ തങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."