HOME
DETAILS

കേരള ബ്ലോഗ് എക്‌സ്പ്രസ് ടൂറിസം മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

  
Web Desk
March 19 2018 | 02:03 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%97%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-2

തിരുവനന്തപുരം: കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷന് ഞായറാഴ്ച തലസ്ഥാനത്ത് തുടക്കമായി. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മസ്‌കത്ത് ഹോട്ടലില്‍ വച്ച് പരിപാടിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.


'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗുമായി ലോക പ്രശസ്തരായ ബ്ലോഗര്‍മാര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന കേരള യാത്രയുടെ അഞ്ചാമത് എഡിഷനാണ് തുടക്കം കുറിച്ചത്.ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 30 ബ്ലോഗര്‍മാരാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷനില്‍ പങ്കെടുക്കുന്നത്.


കേരളാ ടൂറിസം ഉന്നതങ്ങളിലാണ് നില്‍ക്കുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ വിജയമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.28 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 30 ബ്ലോഗര്‍മാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിച്ച് കേരളത്തിന്റെ തനതായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്നത് വിജയകരമാണ്.


കഴിഞ്ഞ നാല് വര്‍ഷമായി നടത്തിവന്ന ബ്ലോഗ് എക്‌സ്പ്രസ് വന്‍വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രമായി 400 ഏറെ ബ്ലോഗുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുത്. അതിന്റെ ഫലം കഴിഞ്ഞ വര്‍ഷത്തെ ടൂറിസ്റ്റുകളുടെ വരവിലുള്ള വര്‍ധനവിലൂടെ പ്രകടമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


ലോക ടൂറിസത്തിന്റെ ഭൂപടത്തില്‍ കേരളത്തിന് കുറച്ച് കാലമായി മികച്ച ഇടമുണ്ട്. ഈ സമയങ്ങളില്‍ തന്നെ ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും കേരളം ടൂറിസം രംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതി രമണീയമായ കാഴ്ചകള്‍ക്ക് അപ്പുറം കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിഞ്ഞു പങ്കുവയ്ക്കാന്‍ ബ്ലോഗേഴ്‌സിനു സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് പറഞ്ഞു.
കേരളത്തിലെ അനുഭവങ്ങള്‍ ബ്ലോഗേഴ്‌സിനെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുമെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ടെന്നും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലുപരി ഇവിടത്തെ ആളുകളോടുള്ള ഇടപഴകലുകളും സംസ്‌കാരവും അവരുടെ അനുഭവങ്ങളും യാത്രകളും കൂടുതല്‍ മികവുള്ളതാക്കുമെന്നും കേരള ടൂറിസം ഡയരക്ടര്‍ ബാലകിരണ്‍ ഐ.എ.എസ് പറഞ്ഞു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  7 days ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  7 days ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  7 days ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  7 days ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  7 days ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  7 days ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  7 days ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  7 days ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  7 days ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  7 days ago