റവന്യൂ ഇ-പെയ്‌മെന്റ് ഇന്ന് മുതല്‍ കൂടുതല്‍ വില്ലേജുകളിലേക്ക്
ഈരാറ്റുപേട്ട: പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും വില്ലേജുകളില്‍ നടപ്പാക്കി വിജയകരമാണെന്ന് മനസിലാക്കിയ റവന്യൂ ഇ-പെയ്‌മെന്റ് ഇന്ന് മുതല്‍ കൂടുതല്‍ വില്ലേജുകളിലേക്ക്.
അതോടെ ഈ വില്ലേജുകളിലെ പണമടവ് ഇ-പെയ്‌മെന്റ് സംവിധാനം വഴിയാകും.
നിലവില്‍ കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് സംവിധാനം ഉണ്ടായിരുന്നത്. ഭൂനികുതി, പോക്ക് വരവ് ഫീസ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി പിരിവ്, എന്നിവയാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇത് എല്ലാ പിരിവുകളും ഉള്‍പ്പെടുത്തി വിപുലീകരിച്ചു.
കോട്ടയം, വയനാട്, എറണാകുളം ജില്ലകളിലെ എല്ലാ വില്ലേജുകളിലേക്കും സംവിധാനം വ്യാപിപ്പിക്കുന്നുണ്ട്.
എല്ലാ കളക്ഷനുകളും ഇതുവഴി ആക്കുന്നതോടൊപ്പം രജിസ്റ്ററുകള്‍, അക്കൗണ്ടുകള്‍ എന്നിവയുടെ പ്രിന്റുകള്‍ വില്ലേജ് ഓഫിസുകളില്‍ സൂക്ഷിക്കുകയും ചെയ്യും.
വൈദ്യുതി തടസമുണ്ടാവുമ്പോള്‍ പഴയ രീതിയില്‍ രസീത് നല്‍കാനുള്ള സംവിധാനം നിലനിര്‍ത്തും. അവ നാള്‍വഴി രജിസ്റ്ററ്റര്‍ തയാറാക്കും മുന്‍പ് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യും.
ഇ -ട്രഷറിയും ഇ-പെയ്‌മെന്റും തമ്മില്‍ സംയോജിപ്പിച്ചാണ് സംവിധാനം നടപ്പാക്കുന്നതെന്നതിനാല്‍ ചെലാന്‍ തയാറാക്കാന്‍ ഇ-ട്രഷറി സൈറ്റിലേക്ക് വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വരില്ല എന്നതും ഗുണകരമാണ്.
മാസത്തില്‍ ഒരിക്കല്‍ ഇതിന്റെ പ്രവര്‍ത്തന പുരോഗതി ജില്ലാ കലക്ടര്‍മാര്‍ വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."