HOME
DETAILS
MAL
ഹുണ്ടായി ഇന്ത്യയില്‍ ഒരു മില്ല്യണ്‍ കാറുകള്‍ നിര്‍മിക്കും
backup
March 19 2018 | 06:03 AM
ന്യൂഡല്‍ഹി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) 2020 ഓടെ ഒരു മില്ല്യണ്‍ കാര്‍ ഉല്‍പ്പാദനം ലക്ഷ്യം കൈവരിക്കും.
ഈ വര്‍ഷം ഏഴ് ലക്ഷം കാറുകളാണ് വില്‍പ്പന നടത്തിയത് . കയറ്റുമതിക്ക് 25 ശതമാനം ഉപയോഗിക്കും. അടുത്ത വര്‍ഷത്തോടുക്കൂടി 7.50 ലക്ഷം കാറുകള്‍ വിപണിയില്‍ വരുമെന്നാണ് കണ്ടെത്തല്‍ . 2020 ന് ശേഷം ഒരു ദശലക്ഷമായേക്കാം .കഴിഞ്ഞ വര്‍ഷം 6.78 ലക്ഷംകാറാണ് നിര്‍മിച്ചത്.
കഴിഞ്ഞ 20 വര്‍ഷത്തോളം ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരില്‍ രണ്ട് പ്ലാന്റുകളില്‍ എച്ച് എം ഐ എല്‍ നിക്ഷേപം നടത്തിയിരുന്നു.21,000 കോടി രൂപയായിരുന്നു നിക്ഷേപം .
2019 ഓടെ ഒരു ഇലക്ട്രിക് വാഹനം പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനുള്ള പഠനങ്ങള്‍ ഡല്‍ഹി, മുംബൈ, ബംഗളൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."