HOME
DETAILS

നിറംമങ്ങി യു.പി സര്‍ക്കാര്‍ വാര്‍ഷികം; സഖ്യകക്ഷി വിട്ടുനിന്നു

  
backup
March 19 2018 | 18:03 PM

%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%82%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


ലഖ്‌നൗ: യു.പി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ കല്ലുകടി. സഖ്യകക്ഷി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) ആഘോഷങ്ങളില്‍ നിന്ന് വിട്ട്‌നിന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും മധുരയിലും കാശിയിലും അമ്പലങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നതെന്നും എസ്.ബി.എസ്.പി ആരോപിച്ചു.
സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനം വളരെ മോശപ്പെട്ടതാണെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാതെ പൊതു സമൂഹത്തില്‍ ഉത്കണ്ഠയുണ്ടാക്കുന്ന വിഷയങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി നേതാവും യു.പി മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു. ബി.ജെ.പി നേതാവ് അമിത്ഷാ തങ്ങളുമായി സംസാരിക്കുന്നില്ലെങ്കില്‍ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് എം.എല്‍.എമാര്‍ ബഹിഷ്‌കരിക്കുമെന്ന് രാജ്ഭര്‍ മുന്നറിയിപ്പ് നല്‍കി.
റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതുവരെ സര്‍ക്കാരിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കില്ല. തങ്ങള്‍ സഖ്യത്തോടൊപ്പം നില്‍ക്കും. എന്നാല്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കില്ല. എന്താണ് ഇത്രമാത്രം ആഘോഷിക്കാനുള്ളത്. ബി.ജെ.പി പാവങ്ങള്‍ക്ക് വേണ്ടിപ്രവര്‍ത്തിക്കുമെന്ന് കരുതിയാണ് തങ്ങള്‍ സഖ്യം ചേര്‍ന്നത്. എന്നാല്‍ അത്തരത്തില്‍ ഒന്നും നടക്കുന്നില്ല.
അഴിമതി തുടച്ചുനീക്കുമെന്ന് യോഗി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.പിയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ കൈക്കൂലി മാത്രമാണ് നടക്കുന്നത് . പിന്നോക്കക്കാരും പാവപ്പെട്ടവരും കൈവിട്ടാല്‍ സര്‍ക്കാരിന് അധികാരം നഷ്ടമാവുമെന്ന് അദ്ദേഹം പറഞ്ഞു.
യു.പി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണമെന്നും പ്രതിച്ഛായയില്‍ മാറ്റംവരുത്തണമെന്നും സഖ്യകക്ഷിയായ രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശനവുമായി എസ്.ബി.എസ്.പി രംഗത്തെത്തുന്നത്.
ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന് പകരം യു.പി സര്‍ക്കാര്‍ തങ്ങളുടെ പരാജയങ്ങളെ സംബന്ധിച്ച് വിചിന്തനം നടത്തണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 22 കോടി ജനങ്ങള്‍ക്ക് ആത്മാര്‍ഥമായി സേവനം ചെയ്യുകയെന്നുള്ളതാണ് യഥാര്‍ഥ പൂജയും ധര്‍മവുമെന്ന് മായാവതി പറഞ്ഞു.
ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാത്തതിനാലാണ് ബി.ജെ.,പിക്കെതിരേ ജനങ്ങള്‍ രോഷാകുലരാവുന്നതെന്നും മായാവതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago