HOME
DETAILS
MAL
ബയേണിനെ വീഴ്ത്തി ലെയ്പ്‌സിഗ്
backup
March 20 2018 | 01:03 AM
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടത്തിന് തൊട്ടരികില്‍ നില്‍ക്കുന്ന ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിത തോല്‍വി. എവേ പോരാട്ടത്തില്‍ ലെയ്പ്‌സിഗ് ബാവേറിയന്‍സിനെ 2-1ന് വീഴ്ത്തി. 12-ാം മിനുട്ടില്‍ സാന്‍ഡ്രോ വാഗ്‌നറുടെ ഗോളില്‍ മുന്നിലെത്തിയ ബയേണിനെ കെയ്റ്റ, ടിമോ വെര്‍ണര്‍ എന്നിവര്‍ ഇരു പകുതികളിലായി നേടിയ ഗോളുകളിലാണ് ലെയ്പ്‌സിഗ് അട്ടിമറിച്ചത്. സീസണില്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ നേരിടുന്ന മൂന്നാം തോല്‍വിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."