'ഇച്ചീച്ചിയായാലോ' ...കയ്യില്‍ ചെളിയാവാതിരിക്കാന്‍ ഇരു കാലില്‍ നടക്കുന്ന ഗോറില്ല
കയ്യില്‍ അഴുക്കു പറ്റാന്‍ ആര്‍ക്കും ഇഷ്ടമുണ്ട്വില്ല. അത് മനുഷ്യരുടെ കാര്യം. എന്നാല്‍ ഇവിടെയിതാ കയ്യില്‍ അഴുക്ക് പറ്റുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ഒരു ഗോറില്ല. യു.എസിലെ ഫിലാഡിപ്പിയ മൃഗശാലയിലെ 18 വയസുള്ള വേസ്റ്റേണ്‍ ലോലാന്റ് ഗോറില്ലയുടെ പേര് ലൂയിസ്. ചെളിപറ്റുന്നത് പേടിച്ച് മിക്കപ്പോഴും രണ്ടു കാലിലാണത്രെ മൂപ്പരുടെ നടപ്പ്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ലൂയിസ്.
ഇരുകൈകളിലും ഭക്ഷണമുണ്ടാവുമ്പോഴും നിലത്ത് ചെളിയുണ്ടാവുമ്പോളും ലൂയിസ് മനുഷ്യരെ പോലെ നടക്കുന്നത് കാണാറുണ്ടെന്ന് മൃഗശാലയിലെ കാവല്‍ക്കാര്‍ പറയുന്നു.
1999ല്‍ മീസോറിസിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് ലൂയി ജനിച്ചത്. 200 കിലോയിലധികം തൂക്കവും ആറടി ഉയരവുമുള്ള ലൂയിസിനെ 2004ലാണ് ഫിലോഡിപ്പിയ മൃഗശാലയിലേക്ക് കൊണ്ടുവന്നത്.
Although gorillas occasionally walk on two legs (bipedal), it is less common. Not for Louis though - he can often be seen walking bipedal when his hands are full of snack or when the ground is muddy (so he doesn't get his hands dirty)! pic.twitter.com/6xrMQ1MU9S
— Philadelphia Zoo (@phillyzoo) March 5, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."