മാംസാഹാരം കഴിച്ചതിന് കാമുകന്‍ പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം
മുംബൈ: മാംസം കഴിച്ചതിന് കാമുകന്‍ പരസ്യമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം. മുംബൈ അന്ധേരിയിലെ മാറോളില്‍ താമസിക്കുന്ന സൃഷ്ടി തുലി (25) ആണ് മരിച്ചത്. ഇവര്‍ കഴിയുന്ന ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സൃഷ്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ (27) ഇന്നലെ പൊലിസ് അറസ്റ്റ്ചെയ്തിരുന്നു.
മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇതുപ്രകാരം ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സൃഷ്ടിയെ ആദിത്യ പണ്ഡിറ്റ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിച്ചതാകാമെന്നാണ് കുടുംബം പറയുന്നത്. നേരത്തെ ഇയാള്‍ യുവതി മാംസാഹാരം കഴിക്കുന്നത് തടയുകയും പൊതുസ്ഥലത്തുവച്ച് ആളുകള്‍ക്കിടയില്‍ അപമാനിക്കുകയും ചെയ്തതായും കുടുംബം പറഞ്ഞു. പലപ്പോഴായി ആദിത്യ പണ്ഡിറ്റ് യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെട്ടത്. ഡല്‍ഹിയിലെ ട്രെയിനിങ്ങിനിടെ ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ആദിത്യ പണ്ഡിറ്റിന്റെ ശല്യംമൂലം സൃഷ്ടി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പൊലിസ് അറിയിച്ചു. പൈലറ്റ് പരീക്ഷയുടെ യോഗ്യതയില്‍ ആദിത്യ പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."