HOME
DETAILS

ഭരണപക്ഷ യൂനിയനു വഴങ്ങി കെ.എസ്.ആര്‍.ടി.സി

  
backup
March 20 2018 | 19:03 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95

തിരുവനന്തപുരം: ഭരണപക്ഷ യൂണിയനായ കെ.എസ്.ആര്‍.ടി.എയുടെ സമ്മര്‍ദത്തിനു വഴങ്ങി മുന്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്താന്‍ കെ.എസ്.അര്‍.ടി.സി. മാനേജ്‌മെന്റ് തീരുമാനിച്ചു. സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.എ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് തൊഴിലാളികളുടെ പ്രതിനിധിയായി ചര്‍ച്ചക്കെത്തിയ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി ഹാജരായ ചീഫ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഉറപ്പുനല്‍കി. ഇതോടെ കെ.എസ്.ആര്‍.ടി.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തിനു മുന്നില്‍ കഴിഞ്ഞ ആറാം തിയതി മുതല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു.
ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള എന്തു നടപടികള്‍ സ്വീകരിക്കുന്നതും യൂനിയനുകളുമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമായിരിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ അടുത്ത മാസം തന്നെ മൂന്നു സോണുകളായി തിരിച്ച് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാര്‍ക്ക് ചുമതല നല്‍കും. എം.പാനല്‍ ജീവനക്കാരുടെ വേതനം 50 രൂപ വര്‍ധിപ്പിക്കാനും ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ ഏപ്രില്‍ മാസത്തില്‍തന്നെ ആരംഭിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago