HOME
DETAILS
MAL
മുന്‍ മുഖ്യമന്ത്രി ആകാശ യാത്രക്കായി ചെലവിട്ടത് കോടികള്‍
backup
March 20 2018 | 20:03 PM
തിരുവനന്തപുരം: മുന്‍സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ വിമാനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കറങ്ങിയത് കോടികള്‍ ചിലവാക്കി. പത്തു തവണ യാത്ര ചെയ്ത ഇനത്തില്‍ 1,70,96,364 രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സ്വകാര്യ വിമാനക്കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയത്. വിവരാവകാശ രേഖയിലൂടെയാണ് മുന്‍ സര്‍ക്കാര്‍ സ്വകാര്യ വിമാന യാത്രയ്ക്കായി കോടികള്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നത്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മാത്രം സ്വകാര്യ വിമാനയാത്രയ്ക്കായി ചെലവഴിച്ചത് 1 കോടി 21 ലക്ഷം രൂപയാണ്. അന്നത്തെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ യാത്രക്ക് ചെലവായത് 17 ലക്ഷം രൂപയാണ്. കൂടാതെ 2016 ഏപ്രില്‍ 30ന് കൃഷി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് നടത്തിയ യാത്രക്ക് ചെലവിട്ടത് 9.75 ലക്ഷം രൂപയാണെന്നും രേഖയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."