റഷ്യന്‍ നയതന്ത്രജ്ഞര്‍ ബ്രിട്ടന്‍ വിട്ടു
ലണ്ടന്‍: ബ്രിട്ടന്‍ പുറത്താക്കിയ റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിട്ടു. മുന്‍ ഇരട്ടച്ചാരന്റെ വധശ്രമത്തില്‍ റഷ്യന്‍ പങ്ക് ആരോപിച്ച് ബ്രിട്ടന്‍ പുറത്താക്കിയ 23 നയതന്ത്രജ്ഞരും കുടുംബങ്ങളുമാണു നാട്ടിലേക്കു തിരിച്ചത്. ഇവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ അവധി അവസാനിച്ച പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക വാഹനങ്ങളും ലണ്ടനിലെ എംബസിയില്‍നിന്ന് മാറ്റും.
മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെയുണ്ടായ രാസപ്രയോഗവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. റഷ്യക്കെതിരേ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണു വിവരം. റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കുടുംബവും അടക്കം 80ഓളം പേര്‍ നടപടിയുടെ ഭാഗമായി നാട്ടിലേക്കു തിരിച്ചെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് റഷ്യ അറിയിച്ചു.
അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടും ബ്രിട്ടന്‍ കടുത്തനടപടിയുമായി മുന്നോട്ടുപോയ പശ്ചാത്തലത്തില്‍ റഷ്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചു. 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ മോസ്‌കോയില്‍നിന്നു പുറത്താക്കിയായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."