HOME
DETAILS

സഊദിയില്‍നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോയവര്‍ക്കും പിസിസി ലഭ്യമാകും

  
backup
March 21, 2018 | 5:54 AM

soudi-final-exit-pcc-story-news

റിയാദ്: സഊദിയില്‍നിന്നു ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നവര്‍ കരുതിയിരിക്കേണ്ട പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നാട്ടില്‍ പോയാലും ലഭ്യമാകും.

അടുത്ത കാലത്തായി വിവിധ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അവസാനമായി ജോലി ചെയ്തതോ നിശ്ചിത കാലയവയില്‍ തങ്ങിയതോ ആയ രാജ്യനത്തുള്ള പൊലിസ് സ്റ്റേഷനുകളിലെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന ചില രാജ്യങ്ങളുടെ ആവശ്യപ്രകാരം സഊദിയില്‍ നിന്നും നാട്ടിലേക്ക് ഫൈനല്‍ എക്‌സിറ്റില്‍ പോകുമ്പോള്‍ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം റിയാദിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.

സഊദിയില്‍ നിലവിലുള്ളവര്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുമ്പോള്‍ പിസിസി ലഭ്യമാണെങ്കിലും ഇതിനകം പോയവര്‍ക്കും ഇത് കൈവശപ്പെടുത്താമെന്നു അധികൃതര്‍ വ്യക്തമാക്കി.

സഊദിയിലുള്ളവര്‍ തന്റെ ബന്ധുവിനെ ഇതിനായി ചുമതലപ്പെടുത്തണം. ബന്ധുവിനെ ചുമതലപ്പെടുത്തിയതായി നോട്ടറി അഡ്വക്കറ്റില്‍നിന്നു മുദ്രപത്രത്തില്‍ പവര്‍ ഓഫ് അറ്റോര്‍ണി സഹിതം നാട്ടിലെ തന്റെ പരിധിയിലെ പൊലിസ് സ്‌റ്റേഷനില്‍ അപേക്ഷ നല്‍കണം.

ജില്ലാ പൊലിസ് സൂപ്രണ്ട് ഓഫിസിലെ ബയോ മെട്രിക്കല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിലേക്ക് അയക്കുന്ന അപേക്ഷയില്‍ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി പവര്‍ ഓഫ് അറ്റോര്‍ണി സാക്ഷ്യപ്പെടുത്തിക്കിട്ടും.

ഇത് സഊദിയിലെ ബന്ധു വഴി ഇന്ത്യന്‍ എംബസിയില്‍ എത്തിക്കണം. ഇന്ത്യന്‍ കോണ്‍സുലേറ്റിലും അപേക്ഷ സ്വീകരിക്കും. പി സി സി ക്കുള്ള നിശ്ചിത ഫോറത്തില്‍ 94 റിയാല്‍ അടച്ച ശേഷമാണു എംബസിയുടെ ഔട്ട് സോഴ്‌സിംഗ് ഏജന്‍സി വഴി അപേക്ഷ എംബസിയില്‍ നല്‍കേണ്ടത്.

നോ ഒബ്ജക്ഷന്‍ രേഖപ്പെടുത്തി ലഭിക്കുന്ന അപേക്ഷ 50 റിയാല്‍ ഫീസടച്ച് സഊദി വിദേശ കാര്യ മന്ത്രാലയത്തില്‍ സാക്ഷ്യപ്പെടുത്തലിനു ഹാജരാക്കണം.

സാക്ഷ്യപ്പെടുത്തി ലഭിക്കുന്ന ഇവ പൊലിസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനു നല്‍കണം. ഇവിടെ നിന്നാണ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുക. എന്നാല്‍, അപേക്ഷകനായി ചുമതലപ്പെടുത്തിയ ആള്‍ക്ക് ഇത് നേരിട്ട് നല്‍കുകയില്ല.

എംബസിയിലേക്ക് കൈമാറുന്ന സര്‍ട്ടിഫിക്കറ്റ് പിന്നീട് എംബസിയാണ് അപേക്ഷകന് കൈമാറുക.

നിലവില്‍ സഊദിയിലുള്ളവര്‍ ഇത് ലഭിക്കാന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ ഔട്ട് സോഴ്‌സിംഗ് ഏജന്‍സി വഴി അപേക്ഷ നല്‍കുകയാണ് വേണ്ടത്.

ഇവിടെനിന്നു നോ ഒബ്ജക്ഷന്‍ രേഖപ്പെടുത്തി കിട്ടുന്ന അപേക്ഷ പിന്നീട് സഊദി വിദേശ കാര്യ മന്ത്രാലയത്തില്‍ ഹാജരാക്കണം.

നിശ്ചിത സമയത്ത് ഹാജരായി സാക്ഷ്യപ്പെടുത്തി കിട്ടുന്ന അപേക്ഷ പൊലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ ഹാജരാക്കണം. ഇവിടെനിന്ന് നിശ്ചിത സമയത്തിനുനള്ളില്‍ പിസിസി ലഭ്യമാകും.

അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  5 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  5 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  5 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  5 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  5 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  5 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  5 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  5 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  5 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  5 days ago